X

തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺ‌കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ വിജയവാഡയിൽ കണ്ടെത്തി. ‌‌‌താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. കാണാതായി 37 മണിക്കൂറിനു ശേഷമാണ് കണ്ടെത്തുന്നത്. കുട്ടിക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നതായി സമാജം പ്രവർത്തകർ പറയുന്നു. നിലവിൽ കുഞ്ഞിനെ ആർപിഎഫ് പ്രവർത്തകർക്ക് കൈമാറിയിരിക്കുകയാണ്.

അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയത്. കുട്ടി ​ക്ഷീണിതയാണ്. ഒപ്പം കുറച്ച് സ്ത്രീകൾ ഉണ്ട്. ഇവരുടെ കുട്ടിയാണെന്നാണ് പറഞ്ഞതെന്ന് കുട്ടിയെ കണ്ടെത്തിയ കേരള കലാ സമിതിയുടെ മലയാളി സമാജത്തിന്റെ സെക്രട്ടറി ഹരിദാസ് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെയാണ് അസം സ്വദേശികളുടെ മകളെ കാണാതായത്. തുടർന്ന് കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴക്കൂട്ടത്തെ വിവിധ ഭാഗങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇതിനിടെ ഇന്ന് കുട്ടി ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസിൽ യാത്ര ചെയ്തതിനു തെളിവ് ലഭിച്ചിരുന്നു. ട്രെയ്‌നിൽ ഇരിക്കുന്ന കുട്ടിയുടെ ചിത്രം സഹയാത്രികയായ ബബിത എന്ന വ്യക്തി പകർത്തുകയായിരുന്നു.

webdesk14: