ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: 21 കോടി 96 ലക്ഷം രൂപയില്‍ ഒരു രൂപ പോലും ചെലവഴിക്കാതെ പിണറായി സര്‍ക്കാര്‍

ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അർഹതപ്പെട്ട 21 കോടി 96 ലക്ഷം രൂപയിൽ ഒരു രൂപ പോലും ചെലവഴിക്കാതെ പിണറായി സർക്കാർ. ഈ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇത് വരെ ഒരു സ്‌കോളർഷിപ്പിനും തുക നൽകിയിട്ടില്ല.

എ.പി.ജെ അബ്ദുൽകലാം ആസാദ് സ്‌കോളർഷിപ്പിന് 82 ലക്ഷം, ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് 7 കോടി 14 ലക്ഷം, പ്രീമെട്രിക് സ്‌കോളർഷിപ്പിന് 20 കോടി, പി.എം ജൻവികാസ് കാരിക്രം സ്‌കോളർഷിപ്പിന് 16 കോടി എന്നിങ്ങനെയാണ് തുക നീക്കിയിരിപ്പ്. എന്നാൽ ഈ സ്‌കോളർഷിപ്പുകളൊന്നും വിതരണം ചെയ്യാതെ പൂഴ്ത്തി വെച്ചിരിക്കുകയാണ് പിണറായി സർക്കാർ. സി.പി.എമ്മിന്റെയും സർക്കാറിന്റെയും ന്യൂനപക്ഷ സ്‌നേഹം വെറും വായ്ത്താരിയാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകൾ.

webdesk14:
whatsapp
line