X

മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍; ജെ പി നഡ്ഡയുമായി ഉച്ചയ്ക്ക് കൂടിക്കാഴ്ച

ന്യൂഡൽഹി: ആരോഗ്യ മന്ത്രി വീണാ ജോർജ് ഡൽഹിയിൽ. രാവിലെ പത്ത് മണിക്ക് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മന്ത്രി, അവിടെ നിന്നും കേരള ഹൗസിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയേക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് കൂടിക്കാഴ്ചയെന്നാണ് വിവരം.

കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തിയ മന്ത്രി വീണാ ജോര്‍ജിന് കേന്ദ്രമന്ത്രി നഡ്ഡയെ കാണാന്‍ സാധിച്ചിരുന്നില്ല. നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും പാര്‍ലമെന്റ് നടക്കുന്ന സമയമായതിനാല്‍ അനുമതി ലഭിച്ചില്ല. ഡല്‍ഹിയിലെത്തിയ ക്യൂബന്‍ ഉപപ്രധാനമന്ത്രി അടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയശേഷം മന്ത്രി വീണാ ജോര്‍ജ് കേരളത്തിലേക്ക് തിരികെ പോന്നു. അനുമതി നിഷേധിച്ചത് വിവാദമായതോടെ മന്ത്രി വീണാ ജോര്‍ജുമായി ചര്‍ച്ച നടത്തുമെന്ന് ജെപി നഡ്ഡ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

webdesk14: