ക്രിക്കറ്റ് കളിക്കുള്ള ടിക്കറ്റിന്മേല്‍ വിനോദനികുതി കുറക്കില്ലെന്നും പട്ടിണിക്കാര്‍ കളി കാണേണ്ടെന്നുമുള്ള കായികമന്ത്രി വി.അബ്ദുറഹ്മാന്‍രെ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനവും ട്രോളും. മന്ത്രി പണക്കാരനല്ലേയെന്നും എന്തും പറയാന്‍ സ്വാതന്ത്ര്യമുണ്ടല്ലോ എന്നാണ് ട്രോള്‍. മന്ത്രി പറഞ്ഞത് ഒട്ടും ഉചിതമായില്ലെന്ന് സി.പി.ഐ മുന്‍സംസ്ഥാനസെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞപ്പോള്‍, സി.പി.ഐക്ക് ഇങ്ങനെ ഫെയ്‌സ് ബുക്കില്‍ പറയാനല്ലേ അറിയൂ, ആര് അനുസരിക്കാനെന്നാണ ്മറ്റൊരു കമന്റ്. പണക്കാരനായ മന്ത്രി ഇടതുപക്ഷത്തുള്ളത് പിണറായി സര്‍ക്കാരിന് അലങ്കാരമാണെന്ന് മറ്റൊരു ട്രോള്‍. ഇതിലും വലിയ പണക്കാരാണല്ലോ തലപ്പത്തെന്ന് മറ്റൊരാള്‍ പറഞ്ഞു.
സി.പി.ഐക്ക് അല്ലെങ്കിലും മുന്നണിയില്‍ കറിവേപ്പിലയുടെ വിലയല്ലേ എന്നൊരാള്‍ കുറിച്ചപ്പോള്‍ ,പണമില്ലാത്തവര്‍ സ്‌പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നും പറയുമെന്നാണ് മറ്റൊരാളുടെ ട്രോള്‍.
മന്ത്രിയോട് നേരിട്ട് പറയാന്‍ ത്രാണിയില്ലേ എന്നാണ് പന്ന്യന്‍ രവീന്ദ്രനോടുളള ചോദ്യങ്ങളിലൊന്ന്. മന്ത്രി ടിക്കറ്റിന്റെ കാശ് കൊണ്ട് മല്‍സ്യത്തൊഴിലാളികള്‍ക്ക് വീട് വെച്ച് കൊടുക്കുമെന്ന ്പറഞ്ഞല്ലോ എന്നാണ് മറ്റൊരു ന്യായീകരണം. മാപ്ര തലേക്കെട്ട് കണ്ട് പ്രതികരിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന് ഉപദേശികളുണ്ട്. പണമുള്ളവര്‍ മാത്രം പങ്കെടുക്കാന്‍ ഇത് ഐപിഎല്‍ ലേലമല്ലെന്നും ഒറ്റയടിക്ക് നികുതി ഉയര്‍ത്തിയതെന്തിനെന്നും ബി.ജെ.പി.സംസ്ഥാനാധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ചോദിച്ചു.