മലബാറിലെ പ്രവാസികളുടെ ആശാകേന്ദ്രമായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനും റിസ നിളം വര്‍ദ്ദിപ്പിക്കുന്നതിനും ആവശ്യമായ പതിനാല് ഏക്കര്‍ ഭൂമി ഏറ്റടുക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ അലംഭാവം കാണിച്ചാന്‍ റണ്‍വേ വെട്ടിക്കുറിച്ച് റിസ വര്‍ദ്ദിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ വിമാനത്താവളത്തിലെക്കുള്ള വലിയവിമാനമെന്ന സപ്നം എന്നെത്തേക്കുമാ യി ഇല്ലാതാവുകയും വിമാനതാവളം ആഭ്യന്തര സര്‍വ്വിസ് നടത്തുന്ന ഏയര്‍പ്പോര്‍ട്ടായി മാറുകയുംചെയ്യുമെന്നും, ഈ അപകടം തിരിച്ചറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഗൗരപുര്‍വ്വം വിഷയത്തില്‍ ഇടപെടണമെന്നും മലബാര്‍ ഡവലെപ്പ്‌മെന്റ് ഫോറം യു.എ.ഇ ചാപ്റ്റര്‍ പ്രസിഡന്റ് ഹാരിസ് കോസ്‌മോസ് ജന: ‘സെക്രട്ടറി മുഹമ്മദ് പാളയാട്ട്, ട്രഷറര്‍ ഡോ: ഷിജി അന്ന ജോസഫ് എന്നിവര്‍ ആവശ്യപ്പെട്ടു.ഇതിനായി മലബാറിലെ പ്രവാസി സംഘടനകള്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ഇതിനായി മലബാറിലെ പ്രവാസി സംഘടനകളുടെയും പൗരപ്രമുഖരുടെയും യോഗം വിളിച്ചുചേര്‍ക്കും. മുഖ്യമന്ത്രിയെയും ,മന്ത്രിമാരെയും പ്രതിപക്ഷനേതാവാനിയും നേരില്‍ കാണുമെന്നും എം ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു