തിരുവനന്തപുരം: തലസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഓഫിസിലാണ് തീപിടിച്ചത്.
ഓഫിസ് ജീവനക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ ഓഫിസ് ജീവനക്കാരിയായ വൈഷ്ണ (34) ആണ്. മരിച്ച മറ്റൊരാൾ ഓഫിസിലെത്തിയ ഉപഭോക്താവാണ്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് സൂചന.