X

ആള്‍ക്കൂട്ടകൊല: പ്രത്യേക നിയമ നിര്‍മാണം കാലഘട്ടത്തിന്റെ ആവശ്യം: ഇ.ടി മുഹമ്മദ് ബഷീര്‍

ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ത്യയിൽ വർധിച്ചുവരികയാണെന്നും ഇക്കാര്യത്തിൽ പ്രത്യേക നിയമനിർമ്മാണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ട ിലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് എം.പി. പാർലമെന്റിൽ വ്യക്തമാക്കി. ഇത്തരം കേസുകൾ പെട്ടെന്ന് തീർപ്പ് കൽപ്പിക്കുന്നതിന് അതിവേഗ കോടതികളും ഇരകൾക്ക് നഷ്ടപരിഹാര നൽകുന്നതിന് വകുപ്പുകളും ഉണ്ടാകണം. ആൾക്കൂട്ടക്കൊലകൾ നേരിടാൻ സുപ്രീം കോടതി തന്നെ പ്രതിരോധ നടപടികളും പരിഹാര മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ജൂൺ 22 ന് ഗുജറാത്തിലെ ചിഖോദ്രയിൽ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ 23 വയസ്സുകാരനെ തല്ലിക്കൊന്ന കാര്യവും ജൂൺ 7 ന് ഛത്തീസ്ഗഡിലെ റായ്പൂരിൽ, കന്നുകാലികളെ കടത്തുന്നതിനിടെ ഉത്തർപ്രദേശിൽ നിന്നുള്ള ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട മൂന്ന് പേരെ ജനക്കൂട്ടം ആക്രമിച്ചതും പാർലമെന്റിൽ ഇ.ടി ചൂണ്ടിക്കാട്ടി. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ പത്ത് ദിവസത്തിനു ശേഷവും മരണപ്പെടുകയാണ്ടായത്. ജൂൺ 18ന് ഉത്തർപ്രദേശിലെ അലിഗഢിൽ 35കാരനെ അടിച്ചുകൊന്നതിന് തുടർന്നുണ്ടായ വർഗീയ സംഘർഷവും, ജൂൺ 24ന് ഛത്തീസ്ഗഡിലെ ടോയ്ലങ്ക ഗ്രാമത്തിൽ ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് യുവതി കൊല്ലപ്പെട്ട സംഭവവും എം.പി ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള നാട്ടുകാരാണ് ക്രൂരകൃത്യം ആസൂത്രണം ചെയ്തതെന്നാണ് യുവതിയുടെni ബന്ധുക്കൾ ആരോപിക്കുന്നത്. ഇത്തരം അന്ത്യമില്ലാത്ത അക്രമങ്ങൾക്ക് അറുതി വരുത്തണം എം.പി വ്യക്തമാക്കി.

webdesk14: