X

ഹറമുകളിൽ മാസ്‌ക് ധരിക്കണമെന്ന് പൊതുസുരക്ഷ വകുപ്പ്

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : വിശുദ്ധ മക്കയിലും മദീനയിലുമെത്തുന്ന തീർത്ഥാടകരും സന്ദർശകരും മാസ്‌ക് ധരിക്കണമെന്ന് പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. ആരോഗ്യ സംരക്ഷണത്തിനും രോഗം പകരാതിരിക്കാനും പകർച്ചവ്യാധികൾ തടയാനും മാസ്‌ക് ഏറ്റവും മികച്ച കവചമാണെന്ന് സുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടി. മക്കയിലെയും മദീനയിലെയും ഹറമുകൾക്കകത്തും പുറത്ത് മുറ്റങ്ങളിലും മാസ്‌ക് ധരിക്കുന്നത് സ്വയം സുരക്ഷക്കൊപ്പം മറ്റുള്ളവർക്കും സംരക്ഷണം നല്കുന്നതുമാണെന്നും സുരക്ഷാ വകുപ്പ് പുറത്തിറക്കിയ എക്സ് അക്കൗണ്ടിൽ വ്യക്തമാക്കി.

വിശുദ്ധ ഉംറ നിർവഹിക്കാനെത്തുന്നവരും മദീനയിൽ റൗള സന്ദർശത്തിനെത്തുന്നവരും മാസ്‌ക് കൈവശം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെയും സന്ദർശകരുടെയും ആരോഗ്യ സുരക്ഷക്ക് ഏറെ മുൻ‌തൂക്കം നൽകിയുള്ള നടപടികളാണ് പൊതുസുരക്ഷാ വിഭാഗം കൈക്കൊള്ളുന്നത്.

webdesk14: