X

‘കർഷക സമരത്തിനിടെ മരിച്ചവർക്ക് രക്തസാക്ഷി പദവി നല്‍കും’; ഹരിയാനയിൽ വിശദമായ പ്രകടനപത്രികയുമായി കോൺഗ്രസ്

ഒക്‌ടോബർ അഞ്ചിന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിശദമായ പ്രകടനപത്രിക പുറത്തിറക്കി ഹരിയാന കോൺഗ്രസ്. കർഷക ക്ഷേമ കമീഷൻ, ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് രണ്ട് കോടി രൂപ, ന്യൂനപക്ഷ കമീഷൻ പുനഃസംഘടിപ്പിക്കൽ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.

കർഷക പ്രതിഷേധത്തിനിടെ മരിച്ച 736 കർഷകർക്ക് “രക്തസാക്ഷി” പദവി നൽകും. അവർക്കായി സ്മാരകം സ്ഥാപിക്കും, അവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്നും കോൺഗ്രസ് അറിയിച്ചു.

എം.എസ്.പി നിയമ പരിരക്ഷ, ജാതി സർവേ, 500 ഗ്യാസ് സിലിണ്ടറുകൾ, സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, പ്രായമായവർക്കും വികലാംഗർക്കും വിധവകൾക്കും 6000 രൂപ പെൻഷൻ, രണ്ട് ലക്ഷം സ്ഥിരം സർക്കാർ ജോലികൾ, കൂടാതെ 300 യൂനിറ്റ് സൗജന്യ വൈദ്യുതി എന്നിങ്ങനെ ഏഴ് പ്രധാന നേരത്തെ ഗ്യാരണ്ടികൾ പ്രഖ്യാപിച്ചിരുന്നു.

മറ്റ് പ്രധാന വാഗ്ദാനങ്ങൾ

  • കർഷക കമീഷൻ രൂപീകരിക്കും, ചെറുകിട കർഷകർക്ക് ഒരു കർഷക ഡീസൽ കാർഡ് വഴി ഡീസൽ സബ്‌സിഡി ലഭിക്കും.
  • കാർഷിക പ്രതിഷേധത്തിനിടെ മരിച്ച 736 കർഷകർക്ക് “രക്തസാക്ഷി” പദവി നൽകും. അവർക്കായി സ്മാരകം സ്ഥാപിക്കും, അവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി
  • പിന്നാക്ക വിഭാഗങ്ങൾക്കുള്ള ക്രീമി ലെയർ പരിധി 6 ലക്ഷം രൂപയിൽ നിന്ന് 10 ലക്ഷം രൂപയായി ഉയർത്തുകയും പിന്നാക്ക വിഭാഗ ക്ഷേമ കമ്മീഷൻ രൂപീകരിക്കുകയും ചെയ്യും.
  • ജീവൻ ബലിയർപ്പിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ജോലി വാഗ്ദാനവും കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും സഹിതം രണ്ട് കോടി രൂപ നൽകും.
  • പേപ്പർ ചോർച കേസുകൾക്കായി ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിക്കും. വർഷം തോറും സർക്കാർ ജോലി റിക്രൂട്ട്‌മെന്‍റ് കലണ്ടർ പുറത്തിറക്കും
  • ആൾക്കൂട്ട കൊലപാതകങ്ങൾ, വിദ്വേഷ കൊലപാതകങ്ങൾ, ദുരഭിമാനക്കൊലകൾ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ തടയുന്നതിന് കർശനമായ നിയമങ്ങൾ രൂപീകരിക്കും
  • ലഹരി വിമുക്ത കമീഷൻ രൂപീകരിക്കും സംസ്ഥാനത്തുടനീളം ഡീ അഡിക്ഷൻ സെന്‍ററുകളുടെ എണ്ണം വർധിപ്പിക്കും
  • മെഡൽ നേടുന്ന കായികതാരങ്ങൾക്ക് സർക്കാർ ജോലി.

webdesk13: