പുതുമക്ക് വേണ്ടിയാണെങ്കിലും മാപ്പിളപ്പാട്ടിലും ഒപ്പനയിലും പുതുശൈലി കൊണ്ടുവരുന്നത് നല്ല രീതിയല്ലെന്ന് പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ചന്ദ്രിക ഓണ്‍ലൈനിനോട് പറഞ്ഞു. പുതുമക്ക് വേണ്ടിയും കലോല്‍സവത്തിനുവേണ്ടിയും ഇങ്ങനെ ചെയ്യുന്നത് തനത് ശൈലി നഷ്ടപ്പെടുത്തും.
. മാപ്പിളപ്പാട്ടിന് ഒരു ശീലവും ശൈലിയുമുണ്ട്. അത് മോയിന്‍കുട്ടി വൈദ്യരുടെയും ഹലീമാബീവിയുടെയുമെല്ലാമാണ്. അത് ഇപ്പോള്‍ കലോല്‍സവത്തിന് മാത്രമായി ഒതുങ്ങുകയാണ് . അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി ചന്ദ്രിക കോഴിക്കോട് പവലിയനിലെത്തിയ ഫൈസല്‍ എളേറ്റില്‍ ഓണ്‍ലൈന്‍ എഡിറ്റര്‍ കെ.പി ജലീലുമായി സംസാരിച്ചതില്‍നിന്ന്:
? എന്താണ് ഇന്ന് ഈ രംഗത്തെ മാറ്റത്തിന ്അടിസ്ഥാനം
= കലോല്‍വത്തിന് വേണ്ടി ഒപ്പനയും മാപ്പിളപ്പാട്ടും മറ്റും ചിട്ടപ്പെടുത്തുമ്പോള്‍ അവയുടെ ഉദ്ദേശ്യം തന്നെ മാറിപ്പോകുന്നു. ഒന്നാമത് മാപ്പിളകലകളുടെ പാരമ്പര്യശൈലി കൈമോശം വരുന്നു. രണ്ടാമത് അവ മല്‍സരത്തിനുവേണ്ടിയാകുന്നു. ഇത് അഭികാമ്യമല്ല.
? ഇതിന് കാരണക്കാര്‍ ആരാണ്.
= മാപ്പിളപ്പാട്ടിനെ മനസ്സിലാക്കാത്തവര്‍ തന്നെ. അവര്‍ക്ക് വേണ്ടത് ഏതെങ്കിലും പാട്ടെഴുതി മല്‍സരത്തിന് അയക്കുക എന്നത് മാത്രമാണ്. മാദക.. എന്ന് തുടങ്ങുന്നതും മൈലാഞ്ചി എന്ന് വരുന്നതുനമായ വരികളാണ് ഉപയോഗിക്കുന്നത്. ഇതാണ് മാപ്പിളപ്പാട്ടെന്നാണ് ഇവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. സത്യത്തില്‍ അര്‍ത്ഥം മനസ്സിലാക്കാതെ എന്ത് മാപ്പിളപ്പാട്ടാണ്.
? സംഗീതത്തിന് അര്‍ത്ഥം വേണ്ടെന്നല്ലേ.
= ആര് പറഞ്ഞു. ശുദ്ധസംഗീതം മാത്രമല്ല മാപ്പിളപ്പാട്ട്. അതില്‍ അര്‍ത്ഥമുണ്ട്. മോയിന്‍കുട്ടി വൈദ്യര്‍ പാട്ടെഴുതിയത് സമരത്തിന ്‌വേണ്ടി കൂടിയാണ്.
പാട്ട് ആസ്വദിച്ച് മാത്രമേ കാണികള്‍ക്ക് അതിനെ പിന്തുടരാനാകൂ. ഇവിടെ അര്‍ത്ഥമില്ലാത്ത എന്തൊക്കെയോ എഴുതി വിടുന്നു. അതിന് സമ്മാനവും ലഭിക്കുന്ന അവസ്ഥ വരുന്നു.
? എന്താണ ്ഇതിന്റെ ഭാവി.
= ഭാവിക്ക് തടസ്സമൊന്നുമില്ല. കല്യാണങ്ങള്‍ക്ക് മാപ്പിളപ്പാട്ടും ഒപ്പനയുമെല്ലാം ഇന്നും ഉണ്ടല്ലോ. പണ്ടത്തെ രീതി വ്യത്യാസപ്പെടരുതെന്ന ്മാത്രം. കലോല്‍സവങ്ങള്‍ക്ക് വേണ്ടി സങ്കുചിതമായി ചിട്ടപ്പെടുത്തുന്നതാണ ്ഭാവിക്ക് അപകടരം. മാപ്പിളകലകള്‍ എന്നെന്നും നിലനില്‍ക്കും.
? ഇങ്ങനെയായിട്ടും മാപ്പിളകലകള്‍ക്ക് ഇന്നും കലോല്‍സവങ്ങളില്‍ ആള്‍ക്കൂട്ടമുണ്ടല്ലോ.
= അത് അവര്‍ അറിഞ്ഞിട്ടാണോ. പെണ്‍കുട്ടികളുടെ കളിയും പാട്ടും കാണാനും കേള്‍ക്കാനുമല്ലേ ആളുകള്‍ കൂടുന്നുള്ളൂ? ആണ്‍കുട്ടികളാണെങ്കില്‍ ഇത്രയും പേര്‍ വരുമോ. കലോല്‍സവവേദിയിലേക്ക് ചൂണ്ടി എളേറ്റില്‍ ചോദിച്ചു.
പ്രമുഖ മാപ്പിളപ്പാട്ട് ഗായകന്‍ ഐ.പി സിദ്ദീഖും ഒപ്പമുണ്ടായിരുന്നു.