X

മണിപ്പൂര്‍ കത്തുന്നു; ഇംഫാലില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു

മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ഇംഫാലിലെ നുചെക്കോണ്‍ പ്രദേശത്ത് 2 വീടുകള്‍ക്ക് തീയിട്ടു. അക്രമങ്ങള്‍ തടയാന്‍ സുരക്ഷാ സേന സ്ഥലത്തെത്തിയപ്പോള്‍ സ്ത്രീകള്‍ അടങ്ങുന്ന അക്രമകാരികള്‍ സേനയുമായി ഏറ്റുമുട്ടി.

സ്ത്രീയും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 3 പേര്‍ക്ക് പരിക്കേറ്റു. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. അക്രമകാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി പരഞ്ഞു.

അതേസമയം, മണിപ്പൂരില്‍ നടക്കുന്നത് ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമെന്നും സംസ്ഥാന സര്‍ക്കാര്‍ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയ ഡീന്‍ കുര്യാക്കോസ് എംപി. ഹൈബി ഈഡന്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സംഘമാണ് സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിച്ചത്.

webdesk13: