ബെംഗളൂരു സ്‌ഫോടനകേസ് പ്രതി അബ്ദുനാസര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാനുള്ള അനുമതി സുപ്രീംകോടതി നല്‍കിയെങ്കിലും സുരക്ഷാ ചെലവ് വെല്ലുവിളിയാകുന്നു. 60ലക്ഷം രൂപ കര്‍ണാടക സര്‍ക്കാരില്‍ കെട്ടിവെക്കാനാണ് കര്‍ണാടക ബി.ജെ.പി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 20ഓളം പൊലീസുകാര്‍ മഅ്ദനിയെ അനുഗമിക്കുന്നതിനുള്ള ചെലവാണിത്. ഇവരുടെ ഭക്ഷണം, താമസം അടക്കം ഒരു കോടി രൂപ ചെലവ് വരും. ഇതിനകം കര്‍ണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലത്തുള്ള മഅ്ദനിയുടെ വീട്ടിലും പരിസരങ്ങളിലും സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന് അനുസരിച്ചാണിത്. എന്നാല്‍ ഇത്രയും വലിയ തുക ചെലവഴിക്കാനാവില്ലെന്നാണ് മഅ്ദനിയുടെ വാദം. ഇതുസംബന്ധിച്ച് ഇന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ സമീപിക്കും. ഏപ്രില്‍ 17നാണ് മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതി ജാമ്യത്തില്‍ ഇളവ് നല്‍കിയത്.