ആനുകാലിക വിഷയങ്ങളില്‍ അടുത്ത് തന്നെ കൂടാൻ നിശ്ചയിച്ച ദിവസത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതാണെന്നും അറിയിച്ചു. അതിനിടയിൽ അനാരോഗ്യകരമായ ചർച്ചകളോ പ്രസ്താവനകളോ പ്രസംഗങ്ങളോ ആരിൽ നിന്നും ഉണ്ടാവരുതെന്ന് നേതാക്കൾ അറിയിച്ചു. യോഗത്തിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ്, കൊയ്യോട് ഉമർ മുസ്ലിയാർ, എം.ടി അബ്ദുള്ള മുസ്ലിയാർ,പ്രൊഫസർ ആബിദ് ഹുസ്സൈൻ തങ്ങൾ എം. എൽ. എ, ഡോ.ബഹാവുദ്ധീൻ നദ്വി, എ.വി അബ്ദുറഹിമാൻ ഉസ്താദ്, വാക്കോട് മൊയ്തീൻ കുട്ടി മുസ്ലിയാർ, പി.എം അബ്ദുസ്സലാം ബാഖവി, എന്നിവർ പങ്കെടുത്തു.