X

‘എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കികൊന്നു’, പി കെ കുഞ്ഞാലിക്കുട്ടി

എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം പൂര്‍ണമായി. വലിയ സംരംഭങ്ങളോടുള്ള എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ നെഗറ്റീവ് നയമാണിത്. എന്തുകൊണ്ട് പിന്മാറ്റം എന്നത് കേരളീയരോട് സര്‍ക്കാര്‍ വിശദീകരിക്കണം.

സ്മാര്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാര്‍ കാര്യക്ഷമത കാണിച്ചില്ല. അതിനെ കൊല്ലാകൊല ചെയ്തു. യുഡിഎഫ് കൊണ്ടുവന്ന പദ്ധതിയോട് എല്‍ഡിഎഫിനുള്ള മനോഭാവം ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമായിരുന്നു. ഏത് സ്മാര്‍ട്ട് സിറ്റി, എന്ത് സ്മാര്‍ട്ട് സിറ്റി എന്നാണ് ചോദിച്ചത്. പരാജയ കാരണം ജനങ്ങളോട് വിശദീകരിക്കണം. യുഡിഎഫ് വെറുതെയിരിക്കില്ലെന്നും കാര്യങ്ങളെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

webdesk17: