ഫ്യൂസ് ഊരിയും പിഴയിട്ടും കെഎസ്ഇബി മോട്ടോര്‍ വാഹനവകുപ്പ് പോര്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് കെ.എസ്.ഇ.ബി വാഹനങ്ങല്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ് പിഴയിട്ടത്. മൂന്നിടത്തും കെഎസ്ഇബി മോട്ടോര്‍വാഹന വകുപ്പിന്റെ വൈദ്യുതി കണക്ഷന്‍ കുടിശ്ശികയുടെ പേരില്‍ വിച്ഛേദിച്ച് തിരിച്ചടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സൂക്ഷ്മത കാട്ടേണ്ടതായിരുന്നുവെന്ന് ഗതാഗത മന്ത്രി പറഞ്ഞു. ഗതാഗത കമ്മിഷണറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ എം.വി.ഡി ഓഫിസിലെ ഫ്യൂസ് ഊരല്‍ വൈരാഗ്യം തീര്‍ക്കല്‍ അല്ലെന്നാണ് വൈദ്യുതി മന്ത്രിയുടെ വാദം. ബോധപൂര്‍വമെന്ന ആക്ഷേപം പരിശോധിക്കുമെന്നും കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. വൈദ്യുതി വാടക കുടിശിക മുന്‍ഗണന നല്‍കി പിരിച്ചെടുക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.