X

കോൺഗ്രസ് നേതാവും പട്ടാമ്പി മുൻ നഗരസഭാ ചെയർമാനുമായിരുന്ന കെ.എസ് ബി എ തങ്ങൾ നിര്യാതനായി.

കോൺഗ്രസ് നേതാവും പട്ടാമ്പി മുൻ നഗരസഭാ ചെയർമാനുമായകെ.എസ് ബി എ തങ്ങൾ നിര്യാതനായി. അർബുദരോഗ ബാധയെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ടാണ് നിര്യാതനായത്. ദീർഘകാലമായി കോൺഗ്രസിലുള്ള തങ്ങൾ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് ആണ്. എംഇഎസ് സംസ്ഥാന എക്സിക്യൂട്ട് കമ്മിറ്റി അംഗമാണ്. പട്ടാമ്പിയിലെ എംഇഎസ് സെൻട്രൽ സ്കൂളിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഭാരവാഹിയാണ്. ദീർഘകാലം പട്ടാമ്പി ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന തങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും നഗരസഭ ചെയർമാനും ആയിരുന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി താങ്കളുടെ പേര് ഉയർന്നു കേട്ടിരുന്നു.

അവസാന നിമിഷമാണ് സ്ഥാനാർത്ഥിത്വപരിഗണനയിൽ നിന്നും തങ്ങൾ പുറത്തു പോയത്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പട്ടാമ്പിയിലെ രാഷ്ട്രീയ രംഗത്ത് നിറഞ്ഞുനിൽക്കുന്ന തങ്ങൾ പരേതനായ കെ പി തങ്ങളുടെ പുത്രനും മുസ്ലിംലീഗ് നേതാവായിരുന്ന കെ ഇ തങ്ങളുടെ സഹോദരനുമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം രാത്രിയോടെ പട്ടാമ്പിയിലെ വസതിയിൽ എത്തിക്കും. നാളെ പട്ടാമ്പി ജുമാ മസ്ജിദ് ഖബ്ർസ്ഥാനിൽ കബറടക്കം നടക്കും.

1988 ൽ ആദ്യമായ് പട്ടാമ്പി ഗ്രാമപഞ്ചായത്ത് മെമ്പർ, 1996 ൽ പട്ടാമ്പി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, 2018 ൽ പട്ടാമ്പി നഗരസഭാ ചെയർമാൻ, നിലവിൽ MES ഇന്റർ നാഷ്ണൽ സ്കൂൾ ചെയർമാൻ, പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് (രണ്ട് പതിറ്റാണ്ട് കാലം), MES പ്രസ്ഥാനത്തിന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ CBSE സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.

ഭാര്യ അമിന പുല്ലാനി, മക്കൾ അഫ്‍ഷിൻ, അഫ്‍മിന, മരുമക്കൾ നസീഫ് ജിഫ്രി

webdesk15: