കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഇന്ന് മുതല്‍ ഒപി ടിക്കറ്റിന് പത്ത് രൂപ നല്‍കണം. ആശുപത്രി വികസന സമിതി യോഗത്തിന്റെ തീരുമാനമാണ് നടപ്പിലാക്കിയത്. തീരുമാനത്തിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
ജില്ലാ കളക്ടര്‍ സ്‌നേഹീല്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ നടന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് മെഡിക്കല്‍ കോളേജില്‍ ഒപി ടിക്കറ്റിന് പത്ത് രൂപ ഈടാക്കാനുള്ള തീരുമാനമെടുത്തത്. നേരത്തെ,ഒ പി ടിക്കറ്റിന് പണം ഈടാക്കിയിരുന്നില്ല. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ വികസനത്തിനും ദൈനംദിന പ്രവര്‍ത്തനത്തിനും തുക കണ്ടെത്താനാണ് നിരക്ക് ഏര്‍പ്പെടുത്തിയതെന്നാണ് വിശദീകരണം. തീരുമാനത്തില്‍ സമ്മിശ്ര പ്രതികരണമാണ് രോഗികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്.