നവജാതശിശുവിന് വാക്‌സിന്‍ മാറി നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ആദ്യ ഡോസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. ആദ്യ ഡോസ് നല്‍കിയതിന് പകരം കുട്ടിക്ക് നല്‍കിയത് രണ്ടാമത്തെ ഡോസാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ആരോഗ്യ മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. 8 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കേണ്ട വാക്‌സിന് പരകം 45 ദിവസം പ്രായമായ കുഞ്ഞിനുള്ള വാക്‌സിനാണ് നല്‍കിയത്.