X

കെ.എം ഷാജിക്കെതിരായ പി ജയരാജന്റെ കേസ് കോടതി തള്ളി

കെ.എം ഷാജിക്കെതിരായ പി ജയരാജന്റെ കേസ്സ് റദ്ദാക്കി
മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും മുന്‍ എം.എല്‍.എയുമായ കെ.എം ഷാജിക്കെതിരായി സി.പി.എം നേതാവ് പി ജയരാജന്‍ നല്‍കിയ മാനനഷ്ടക്കേസ് ഹൈക്കോടതി റദ്ദാക്കി. 2013ല്‍ ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് പി ജയരാജനെതിരെ നിസാര വകുപ്പ് ചുമത്തിയതിനെതിരെ ഷാജി നടത്തിയ പ്രസ്താവനക്കെതിരെയുള്ള കേസാണ് ഹൈക്കോടതി കോടതി റദ്ദാക്കിയത്.

നിസാര വകുപ്പുകള്‍ ചുമത്തി പ്രതികളെ സംരക്ഷിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും പൊലീസ് ഗൗരവത്തോടെ കേസ്സെടുക്കണമെന്നുമുള്ള കെ.എം ഷാജിയുടെ പ്രസ്താവന മാനഹാനി വരുത്തിയെന്നായിരുന്നു പി ജയരാജന്റെ പരാതി. എന്നാല്‍, ഒരു എം.എല്‍.എ എന്ന നലയില്‍ നിയമവാഴ്ച ഉറപ്പാക്കാനുള്ള പരാമര്‍ശം തെറ്റല്ലെന്ന് ജസ്റ്റിസ് സി.എസ് ഡയസ് വ്യക്തമാക്കുകയായിരുന്നു. കെ.എം ഷാജിക്ക് വേണ്ടി അഡ്വ.ബാബു എസ് നായര്‍ ഹാജരായി.

പലവഴിയിലൂടെ വേട്ടയാടാനും വായ മൂടിക്കെട്ടാനും സി.പി.എം നടത്തുന്ന ശ്രമങ്ങളെ നിയമപോരാട്ടത്തിലൂടെ ചെറുത്തു തോല്‍പ്പിക്കാനായതില്‍ സന്തോഷമുണ്ടെന്ന് കെ.എം ഷാജി പറഞ്ഞു. അരിയില്‍ ഷുക്കൂറിനെ പട്ടപകല്‍ പാടത്തിന് നടുവില്‍ വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സി.പി.എം കോടതിയുടെ കിരാത നടപടിക്കെതിരായ നിയമപരമായ പോരാട്ടം ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധി. പാര്‍ട്ടി കോടതിക്ക് മുകളിലാണ് രാജ്യത്തെ കോടതികളെന്ന് ഇനിയെങ്കിലും സി.പി.എം ഉള്‍ക്കൊള്ളണമെന്നും കെ.എം ഷാജി പറഞ്ഞു.

webdesk15: