സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പുമായി നടന്നവരാണ് തന്നോട് മാപ്പ് ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കഴിഞ്ഞദിവസം ആല്‍വാറില്‍ താന്‍ നടത്തിയ പ്രസംഗത്തെച്ചൊല്ലി മാപ്പ് ആവശ്യപ്പെടുന്നവര്‍ ഇതോര്‍ക്കണമെന്ന് അദ്ദേഹം ഭാരത് ജോഡോ യാത്രയില്‍ പറഞ്ഞു. നിങ്ങളുടെ പട്ടികളെങ്കിലും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍വെടിഞ്ഞിട്ടുണ്ടോ എന്ന ഖാര്‍ഗെയുടെ ചോദ്യമാണ് രാജ്യസഭയില്‍ ബി.ജെ.പിക്കാരുടെ ബഹളത്തിന് വഴിവെച്ചത്. ഇങ്ങനെ ബഹളം കൂട്ടരുതെന്നും ഇത് നാട്ടുകാര്‍ കാണുന്നുണ്ടെന്നുമായിരുന്നു രാജ്യസഭാ അധ്യക്ഷന്റെ മുന്നറിയിപ്പ്.
ഇതേതുടര്‍ന്നാണ ്ഖാര്‍ഗെയുടെ മറുപ്രസ്താവന. നിങ്ങളാരെങ്കിലും രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയോ എന്നാണ് ഞാന്‍ ചോദിച്ചത്. എന്താ അത് സത്യമല്ലേ? ഇന്ദിരയും രാജീവും രാജ്യത്തിനുവേണ്ടിയാണ് ജീവന്‍നല്‍കിയത്. കോണ്‍ഗ്രസ് രാജ്യത്തെ ഒരുമിപ്പിക്കുമ്പോള്‍ നിങ്ങള്‍ രാജ്യത്തെ ജനതയെ ഭിന്നിപ്പിക്കുകയാണെന്ന് ബി.ജെ.പിക്കാരോട് ഖാര്‍ഗെ പറഞ്ഞു.