X

താക്കോല്‍ നല്‍കിയില്ല; മലപ്പുറത്ത് 21 കാരന്‍ പിതാവിന്റെ കാര്‍ കത്തിച്ചു

കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു. മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. ഡാനിഷ് മിൻഹാജ് (21) ആണ് അറസ്റ്റിലായത്.

ഇന്നലെ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോകാന്‍ ഡാനിഷ് പിതാവിനോട് കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താക്കോല്‍ കൊടുക്കാന്‍ പിതാവ് തയ്യാറായില്ല. ഇതിലുണ്ടായ പ്രകോപനമാണ് കാര്‍ കത്തിക്കാനിടയായത്. വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറാണ് യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചിട്ടും പിതാവ് സമ്മതിച്ചില്ല. ഇതോടെ ഡാനിഷ് തൊട്ടടുത്തു നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ചു തീയിടുകയായിരുന്നു. വീടിനു മുന്നിൽ നിർത്തിയിട്ട കാറിനാണ് തീയിട്ടത്. കാർ പൂർണമായും കത്തിനശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

webdesk14: