X

കനത്ത ചൂടില്‍ വെന്തുരുകി കേരളം

സംസ്ഥാനത്ത് കനത്ത ചൂടില്‍ വെന്തുരുകി ജീവിക്കുന്ന കേരള ജനതക്ക് വേനല്‍ മഴ പോലും ആശ്വസമാകുന്നില്ല. ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ടങ്കിലും കനത്ത ചൂടിനെ അതിജീവിക്കാന്‍ മഴക്ക് പോലും കഴിയുന്നില്ല. വയനാട്, ഇടുക്കി ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ വിവിധ പ്രദേശങ്ങളിലായി ഉഷ്ണതരംഗമുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. കൊല്ലം ജില്ലയില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍ ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരുമെന്നാണ് പ്രവചവനം.

കേരളം ഒന്നാകെ ചുട്ടുപെളളുന്ന ഈ സാഹചര്യത്തില്‍ പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.പകല്‍ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെയുളള ചൂട് മനുഷ്യ ശരീരത്തിന്‍ താങ്ങാവുന്നതിലും അപ്പുറമാണ്. ഇത് മൂലം കേരളത്തിന്റെ പലഭാഗങ്ങളില്‍ സൂര്യാഘാതമേറ്റ് ആളുകള്‍ മരിക്കുന്നു. ധാരാളമായി വെളളം കുടിക്കുക, അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക എന്നിവയിലൂടെ മാത്രമെ ഇനി ഈ വേനല്‍ ചൂടിനെ എതിര്‍ത്ത് നില്‍ക്കാന്‍ കഴിയു. ചൂട് ഉയരുന്നത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. സൂര്യാഘാതം, സൂര്യതാപം, നിര്‍ജലീകരണം തുടങ്ങി ഗുരുതുമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകുന്നു.

കേരളക്കര ഇന്ന് അനുഭവിക്കുന്ന ഈ ചുട്ടു പൊളളുന്ന വെയിലിനു കാരണം ആഗോള താപമാണ്. അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും ചൂട് കൂടിവരികയാണ്. ഈ വര്‍ഷം ഇത്രയും ചൂട് കൂടാനുളള മറ്റൊരു കാരണമായി കാലാവസ്ഥാ വകുപ്പ് പറയുന്നത് പസഫിക്ക് സമുദ്രത്തിലെ എല്ലിനോ പ്രതിഭാസമാണ്. എല്ലിനോ പ്രതിഭാസത്തില്‍ വരള്‍ച്ച സംഭവിക്കുന്നതു മൂലമാണ് കേരളത്തില്‍ നേരിയ ചൂട് അനുഭവപ്പെടുന്നത്. സാധാരണ വേനല്‍ തുടങ്ങുന്നത് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ്. എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് ഇത്തവണ വേനല്‍ ഫെബ്രുവരി മുതലെ തുടങ്ങി. 2016, 2019 വര്‍ഷങ്ങക്ക് ശേഷം പിന്നീട് 2024 ലാണ് ഇത്തരത്തില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത്.

webdesk14: