കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നു. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകളാണ് വനിതാകമീഷന്റെയും പൊലീസ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെയും കണക്കുകള്‍ വ്യക്തമാക്കുന്നത്. അതിക്രമങ്ങളുടെ ഇടങ്ങള്‍ ജോലിസ്ഥലവും പൊതുഇടങ്ങളും വീടും ഉള്‍പ്പെടുന്നു . 2022 ജനുവരിമുതല്‍ നവംബര്‍വരെ കേരളത്തില്‍ 17,183 കേസുകളാണ് സ്ത്രികള്‍ക്കെതിരായ കുറ്റകൃത്യങ്ങളായി ചാര്‍ജ് ചെയ്യപ്പെട്ടിരിക്കുന്നത്. 2021ല്‍ ഇത് 16,199 ആയിരുന്നു. ഒരുവര്‍ഷം കൊണ്ട് ആയിരത്തോളം കേസുകളാണ് വര്‍ധിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും പൊലീസിന്റെയും നിഷ്‌ക്രിയത്വമാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്.
2020ല്‍ 12,659 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തത്. പിണറായിസര്‍ക്കാര്‍ മുന്നോട്ട് പോകുന്തോറും ഓരോവര്‍ഷവും സ്ത്രികള്‍ക്ക് സംസ്ഥാനത്ത് സുരക്ഷ കുറഞ്ഞുവരികയാണെന്നത് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 4850 കേസുകളാണ് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്തത്. കുടുംബാംഗങ്ങളില്‍ നിന്നോ ഭര്‍ത്താവിന്റെയോ പീഡനങ്ങളും നിരവധിയാണ്. 2022 കണക്കനുസരിച്ച് ഇത്തരത്തിലുള്ള കേസുകള്‍ മാത്രം 4656ഓളം വരും. 2021 ല്‍ 4997ഉം 2020ല്‍ 2707ഉം കേസുകളായിരുന്നു. ഇതിനുപുറമെ 2276 ബലാത്സംഗ കേസുകളും .പൊതുഇടങ്ങളില്‍വെച്ച് ശല്യം ചെയ്തതിന് 531 കേസും 199 തട്ടിക്കൊണ്ടുപോകലുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് 7 മരണവും.