X

എസ്‌ഐ സുനുവിനെ പോലീസില്‍ നിന്ന് പിരിച്ചുവിട്ടു

ബലാത്സംഗ കേസിലടക്കം  നിരവധി കേസുകളിലും പ്രതിയായ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനുവിനെ പൊലീസില്‍ നിന്നും പിരിച്ചുവിട്ടു. പൊലീസ് അക്ട് 86 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഈ വകുപ്പ് ഉപയോഗിച്ച് സംസ്ഥാനത്ത് ആദ്യമായാണ് ഒരാളെ സേനയില്‍ നിന്നും പിരിച്ചുവിടുന്നത്. മുളവുകാട് വെച്ച് പട്ടികജാതിയില്‍പ്പെട്ട യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് ഡിജിപിയുടെ നടപടി.

പിരിച്ചുവിടല്‍ നടപടിയുടെ ഭാഗമായി സുനുവുനോട് നേരിട്ട് ഹാജരാകാന്‍ വേണ്ടി ഡിജിപി നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് സുനു അതിന് തയ്യാറായിരുന്നില്ല. ഇതിന് മുന്‍പ് 15 തവണ വകുപ്പ് തലത്തില്‍ നടപടിയും ആറ് തവണ സസ്‌പെന്‍ഷനും നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാള്‍. സുനു പ്രതിയായ 6 ക്രിമിനല്‍ കേസുകളില്‍ നാലെണ്ണം സ്ത്രീപീഡനത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. തൃശൂരും കണ്ണൂരും കൊച്ചിയിലും ജോലി ചെയ്യുമ്പോള്‍ പൊലീസിന്റെ അധികാരം ഉപയോഗിച്ച് പീഡനത്തിന് ശ്രമിച്ചെന്നത് അതീവ ഗുരുതരമായ തെറ്റാണ്. 6 മാസം ജയില്‍ ശിക്ഷയും പുറമെ 9 തവണ വകുപ്പുതല അന്വേഷണവും ശിക്ഷാനടപടിയും നേരിട്ടിട്ടുണ്ട്.

webdesk14: