X

ടൂറിസം വകുപ്പിനെതിരെ കായംകുളം എം.എല്‍.എ യു. പ്രതിഭ

ടൂറിസം വകുപ്പിന് കായംകുളത്തോട് കടുത്ത അവഗണനയെന്ന് കായംകുളം സി.പി.എം എം.എല്‍.എ യു പ്രതിഭ. മണ്ഡലത്തിലെ വിനോദസഞ്ചാര മേഖല അവഗണനയാല്‍ വീര്‍പ്പുമുട്ടുകയാണ്. മന്ത്രി മുഹമ്മദ് റിയാസ് അടക്കം പല മന്ത്രിമാരെ സമീപിച്ചിട്ടും പരിഹാരമായില്ല. കായംകുളവും ആലപ്പുഴയുടെ ഭാഗമാണെന്ന് ഭരണാധികാരികള്‍ ഓര്‍ക്കണമെന്നും യു പ്രതിഭ പറഞ്ഞു. കായംകുളം കായലോരത്തെ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു യു.പ്രതിഭ എംഎല്‍എ.

webdesk13: