X

കരുവന്നൂർ ബാങ്ക് തട്ടിപ്പ്‌ കേസ്; സി.പി.എം നേതാക്കൾ ഇ.ഡി ക്ക് മുമ്പിൽ ഹാജരായി

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്‌ കേസില്‍ സി.പി.എം നേതാക്കള്‍ ഇ.ഡി ക്ക് മുമ്പില്‍ ഹാജരായി. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുന്‍ എം.പിയുമായ പി.കെ ബിജു എന്നിവരാണ് ഇന്ന് വീണ്ടും ഹാജരായത്.

2020ല്‍ കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മുന്‍ എംപിയായ പി.കെ ബിജുവിന് 5 ലക്ഷം രൂപ കൈമാറി എന്നായിരുന്നു അറസ്റ്റിലായ സി.പി.എം കൗണ്‍സിലര്‍ പിആര്‍ അരവിന്ദാക്ഷന്റെ മൊഴി. ഇതുപ്രകാരം രണ്ടാം തവണയാണ് ബിജുവിനെ ഇ.ഡി ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച 8 മണിക്കൂലധികം ചോദ്യം ചെയ്തിരുന്നു.

കരുവന്നൂര്‍ തട്ടിപ്പില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗമായിരുന്ന ബിജുവില്‍ നിന്ന് അന്വേഷണത്തിലെ കണ്ടെത്തലുകളും നടപടികളും സംബന്ധിച്ച് വ്യക്തത വരുത്തുക എന്നതും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നിലുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇഡി ആരോപണം. ഇക്കാര്യത്തിലാണ്

തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന്റെ ചോദ്യം ചെയ്യല്‍. ഇത് ആറാം തവണയാണ് വര്‍ഗീസ് ഇ.ഡി ഓഫീസില്‍ ഹാജരാകുന്നത്. ഇ.ഡി നടപടി രാഷ്ട്രീയപ്രേരിതമാണെന്നും പാര്‍ട്ടിക്ക് രഹസ്യ അക്കൗണ്ടുകള്‍ ഇല്ലെന്നും വര്‍ഗീസ് ആവര്‍ത്തിച്ചു. കരുവന്നൂരില്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനിലെ മറ്റൊരു അംഗമായിരുന്ന സി.പി.എം കൗണ്‍സിലര്‍ പി.കെ ഷാജനും ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

webdesk13: