കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടി സാഹിബിനെയും സന്ദർശിച്ചു.മലപ്പുറം വുഡ് ബൈൻ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച . ഇ.ടി. മുഹമ്മദ് ബഷീർ , പി.വി. അബ്ദുൽ വഹാബ് , അബ്ദുസ്സമദ് സമദാനി , മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ ചേർന്ന് ഖാദറിനെ സ്വീകരിച്ചു. കർണാടക നിയമസഭാതെരഞ്ഞെടുപ്പിൽ മുസ് ലിം ലീഗ് നൽകിയ സഹായത്തിന് അദ്ദേഹം നന്ദി പറഞ്ഞു. മതപണ്ഡിതന്മാരെയും യു.ടി. ഖാദർ സന്ദർശിച്ചു.