X

കാഫിർ സ്ക്രീൻഷോട്ട്: മുസ്‌ലിം യൂത്ത് ലീഗ് സമരകാഹളം ബുധനാഴ്ച

കോഴിക്കോട് : ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടകരയിൽ വർഗീയ വിഭജനം സൃഷ്ടിച്ച് വോട്ട് നേടാനുള്ള സിപിഎമ്മിന്റെ അജണ്ടയായ കാഫിർ വ്യാജ സ്ക്രീൻഷോട്ട് നിർമ്മാണത്തിലെ പ്രതികളെ കണ്ടെത്തുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥയിലും പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്ത പോലീസ് സമീപനത്തിലും പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച പഞ്ചായത്ത് ,മുൻസിപ്പൽ, മേഖല തലങ്ങളിൽ സമരകാഹളം പരിപാടി സംഘടിപ്പിക്കുന്നു.

ഭരണ കക്ഷിയുടെ സമ്മർദ്ദം മൂലം പോലീസ് കേസ് നടപടികൾക്ക് കാല താമസം സംഭവിച്ചപ്പോൾ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിയാണ് മുസ്‌ലിം ലീഗ് കേസ് നിലവിലെ സ്ഥിതിയിൽ എത്തിച്ചത്. എംഎസ്എഫ് നേതാവ് കാസിം നിരപരാധിയാണെന്ന് കണ്ടെത്തിയെങ്കിലും വ്യാജ സ്ക്രീൻ ഷോട്ട് നിർമിച്ചവരെ ഇപ്പോഴും കണ്ടെത്താൻ കഴിയാത്തത് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള തന്ത്രമാണ്.

നിയമ പോരാട്ടം തുടർന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നാടിൻറെ സാമൂഹിക സൗഹൃദം നിലനിർത്താനുള്ള ഉത്തരവാദിത്വം ഉയർത്തിപ്പിടിക്കുന്ന വിവിധ പരിപാടികളും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചും മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി മുന്നോട്ടുപോകുന്നതിൻ്റെ ഭാഗമായിട്ടാണ് സമര കാഹളം സംഘടിപ്പിക്കുന്നതെന്ന് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂറും ജനറൽ സെക്രട്ടറി ടി. മൊയ്‌ദീൻ കോയയും പറഞ്ഞു.

സമര കാഹളം പരിപാടിയിൽ മുസ്‌ലിം ലീഗ് നേതാക്കളായ എം സി മായിൻ ഹാജി ഫറോക്കിലും ഉമ്മർ പണ്ടികാശാല രാമനാട്ടുകരയിലും സി കെ സുബൈർ നാദാപുരത്തും പാറക്കൽ അബ്ദുള്ള കുറ്റ്യാടിയിലും സി പി ചെറിയ മുഹമ്മദ്‌ പെരുമണ്ണയിലും ഷാഫി ചാലിയം മാങ്കാവിലുംയു സി രാമൻ ഓമശ്ശേരിയിലും എം എ റസാക്ക് മാസ്റ്റർ മൂഴിക്കലും ടി ടി ഇസ്മായിൽ കൊടിയത്തൂരും സൂപ്പി നരിക്കാട്ടേരി കാവിലുംപാറയിലും അഹമ്മദ് പുന്നക്കൽ എടച്ചേരിയിലും ദളിദ് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ ഇ പി ബാബു പുതുപ്പാടിയിലും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളായ അഡ്വ ഷിബു മീരാൻ പേരാമ്പ്രയിലും സാജിദ് നടുവണ്ണൂർ പയ്യോളിയിലും ആഷിക് ചെലവൂർ കൊയിലാണ്ടിയിലും സംസ്ഥാന ട്രഷറർ പി ഇസ്മായിൽ കൊടുവള്ളിയിലും സെക്രട്ടറി ടി പി എം ജിഷാൻ നടക്കാവും ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ കുറ്റ്യാടിയിലും ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ പൂനൂരും ട്രഷറർ കെ എം എ റഷീദ് എലത്തൂരും സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌ പയ്യാനക്കലും എ ഷിജിത്ത് ഖാൻ മാങ്കാവും ഷഫീക് അരക്കിണർ പന്നിയങ്കരയിലും എം പി ഷാജഹാൻ കുറ്റ്യാടിയിലും ശുഐബ് കുന്നത്ത് വടകരയിലും ഹാരിസ് കൊത്തിക്കുടി എടച്ചേരിയിലും വി അബ്ദുൽ ജലീൽ നാദാപുരത്തും സിറാജ് ചിറ്റേടത്ത് നടുവണ്ണൂരും കെ പി സുനീർ മുക്കത്തും എം ടി സൈദ് ഫസൽ കാരശ്ശേരിയിലും എസ് വി ഷൗലീക്ക് പുതിയങ്ങാടിയിലും ഒ എം നൗഷാദ് മാവൂരും സയ്യിദലി തങ്ങൾ ചങ്ങരോത്തും പങ്കെടുക്കും.

ഇത് സംബന്ധമായി ചേർന്ന ജില്ല യൂത്ത് ലീഗ് ഭാരവാഹികളുടെ യോഗത്തിൽ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി മൊയ്‌തീൻ കോയ, കെ എം എ റഷീദ്, സി ജാഫർ സാദിഖ്‌, എസ് വി ഷൗലീക്ക്, ഷഫീക്ക് അരക്കിണർ, ഒ എം നൗഷാദ്, വി അബ്ദുൽ ജലീൽ, എം പി ഷാജഹാൻ, ശുഐബ് കുന്നത്ത്, സുനീർ കെ പി, സിറാജ് ചിറ്റേടത്ത്, ഹാരിസ് കൊത്തിക്കുടി തുടങ്ങിയവർ സംബന്ധിച്ചു.

webdesk13: