X

കാഫിർ സ്ക്രീൻ ഷോർട്ട്: കുറ്റക്കാരെ അറസ്റ്റ് ചെയുക, യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു

കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമായി വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡൻ്റ് റിബേഷ് ആർ.എസ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ ജ്വാല നടത്തി. കമ്മീഷണർ ഓഫീസിന് മുൻപിൽ ദേശീയ പാത പ്രവർത്തകർ ഉപരോധിച്ചു.

വടകരയിൽ വർഗീയ കാർഡിറക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റ കൃത്യമാണ്. അതിന് നേതൃത്വം നൽകിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ പ്രതിഷേധങ്ങൾ ഉയർത്തി കൊണ്ടു വരുമെന്ന് നേതാക്കൾ പറഞ്ഞു . ഒരോ ദിവസങ്ങൾ കഴിയും തോറും കൂടുതൽ സി.പി.എം നേതാക്കൾ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണ്. പ്രതികളെ ചോദ്യം ചെയ്താൽ ഇതിന്റെ പിന്നിലുള്ള വലിയ കണ്ണികളെ കണ്ടെത്താൻ കഴിയും. വ്യാജ സ്ക്രീൻ ഷോട്ട് മുൻകാലങ്ങളിലും സി.പി.എം പ്രചരിച്ചിട്ടുണ്ട്. സംഘ പരിവാര ശൈലിയിൽ വിദ്വേഷം പ്രചരിപ്പിക്കുന്ന മുഴുവൻ ഗൂഢ സംഘങ്ങളെയും നിയമത്തിൻ്റെ മുന്നിൽ കൊണ്ടു വരും വരെ വിശ്രമിക്കില്ലെന്ന് ജില്ലാ കമ്മിറ്റി പ്രസ്ഥാവിച്ചു.

യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, ജില്ലാ പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ, ട്രഷറർ കെ.എം.എ റഷീദ്, ജില്ലാ ഭാരവാഹികളായ ഒ എം നൗഷാദ്, വി അബ്ദുൽ ജലീൽ, എ ഷിജിത്ത് ഖാൻ, എം പി ഷാജഹാൻ, ഷഫീക് അരക്കിണർ, എം. എസ്. എഫ് ജില്ല പ്രസിഡന്റ്‌ അഫ്നാസ് ചോറോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം നസീഫ്, സി കെ കുഞ്ഞിമരക്കാർ, റിഷാദ് പുതിയങ്ങാടി, കെ കെ റിയാസ്, സിദ്ധീക്ക് തെക്കയിൽ, നിസാർ തോപ്പയിൽ, സാബിത്ത് മായനാട് എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി. സമരക്കാരെ പോലീസ് അറസ്സ്റ്റ് ചെയ്തു നീക്കി പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

webdesk14: