X

ജൂണ്‍ 8: ലോക സമുദ്രദിനം

ചിന്നന്‍ താനൂര്‍

എത്ര കണ്ടാലും പുതുമ വറ്റാത്ത ഒരു അത്ഭുതമാണ് നമ്മുടെ കടല്‍ എല്ലാം ഹൃദയത്തിലേറ്റു വാങ്ങുന്ന ഒരു കടല്‍. പക്ഷേ, നമ്മള്‍ എല്ലാ പരിധികളും ലംഘിച്ച് കടലിനെ തകര്‍ക്കുമ്പോള്‍, വേദനിപ്പിക്കുമ്പോള്‍, കുപ്പത്തൊട്ടിയാക്കുമ്പോള്‍, വേദനയോടെ കടല്‍ പ്രതികരിക്കുന്നു കലിതുള്ളി, മുകളിലേക്കു കയറി അടിക്കുന്നു കടല്‍ക്ഷോപമായി സുനാമിയായി മറ്റു ചില പ്രതിഭാസങ്ങങ്ങളായി

കരയിലെന്തൊക്കെ സംഭവിച്ചാലും കടല്‍ കുലുങ്ങില്ലെന്നായിരുന്നു മുന്‍പൊക്കെ നമ്മള്‍ പലരും വിചാരിച്ചിരുന്നത് മാനുഷികമായ പ്രവര്‍ത്തനങ്ങളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും, മറ്റു പ്രശ്‌നങ്ങളുമെല്ലാം സാഗരവീര്യത്തിനുമുന്നില്‍ തോല്‍ക്കുമെന്ന ധാരണ തെറ്റിയിട്ടു കാലമേറെയായി, അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അനുദിനം നമ്മുടെ തീരദേശ ജനത മാത്രം അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനാജനമായ ജീവിതം.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കടലിനെയും ബാധിക്കുന്നു. കടലിനെ മലിനീകരണത്തില്‍നിന്നും മറ്റും രക്ഷിക്കുന്നതിന് പല രാജ്യങ്ങളിലും ഊര്‍ജിതമായ ശ്രമം നടക്കുന്നുണ്ട്. ലോക സമുദ്രദിനം ആചരിക്കുന്നതിന്റെ ഉദ്ദേശവും ഇതുതന്നെ.

ആഗോള താപനത്തിന്റെ കാര്യം എടുക്കാം നേരിട്ടു പതിക്കുന്ന സൂര്യപ്രകാശം സമുദ്രജലത്തെ ചൂടുപിടിപ്പിക്കുന്നു. ഇപ്രകാരം സമുദ്രത്തില്‍ ശേഖരിക്കപ്പെടുന്ന താപം ഭാവിയില്‍ അന്തരീക്ഷത്തിലേക്കു മോചിപ്പിക്കപ്പെട്ടേക്കാം.അത്തരത്തിലൂടെ രൂപം കൊള്ളുന്ന ഓഖി, സാഗര്‍, മേഖ്‌നു പോലുള്ള ചുഴലി പ്രതിഭാസങ്ങള്‍ കടലിനെയും കടലിലെ ജൈവ വൈവിധ്യത്തിനെയും നഷിപ്പിച്ചു കൊണ്ടിരിക്കുന്ന സത്യം നാം മനസ്സിലാക്കണം.

ശരിക്കു പറഞ്ഞാല്‍ ആഗോള താപനമെന്ന പദത്തേക്കാള്‍ അനുയോജ്യമായത് സമുദ്ര താപനമാണ് അതിനു കാരണമുണ്ട്. പ്രകൃതിയില്‍ വര്‍ധിക്കുന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് കടലാണ്, കാരണം ഭൂമിയില്‍ അധികവും കടലായത് കൊണ്ട് ഇതുമൂലം സമുദ്രസ്വഭാവത്തിലുണ്ടായ മാറ്റങ്ങള്‍ കൃത്യമായ് നടത്തുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

കാട് ആരുടേത് എന്ന ചോദ്യത്തിന് കൃത്യമായ മറുപടി ഉണ്ട്, അത് കാടിന്റെ മക്കളുടെത് എന്നാല്‍ കടലോ?. മനുഷ്യര്‍ കടലിനെ ആശ്രയിച്ച് ജീവിക്കുന്നിടത്തോളം കാലം വരെ കടലും കടല്‍ വൈവിധ്യങ്ങളും സംരക്ഷിക്കപ്പെടണം, നിരവധി വൈവിധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ കടലിനെ കോര്‍പ്പറേറ്റ് കമ്പനികള്‍ ലക്ഷ്യം വച്ച് ആക്രമിക്കപ്പെടുമ്പോള്‍ നിസ്സാഹയതയോടെ നോക്കി നില്‍ക്കാനെ നമ്മുക്കു സാധിക്കുന്നുള്ളു. കടലിന്റെ സ്വാഭാവികതക്ക് ചേരാത്ത പ്രവര്‍ത്തനങ്ങളുമായി പലരും മുന്നോട്ട് പോകുമ്പോള്‍ കടല്‍ കൂടുതല്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുകയാണ് കൃത്യമായ പഠനങ്ങള്‍ ഇല്ലാതെ, പരമ്പരാഗത അറിവുകള്‍ ശേഖരിച്ച് ജീവിക്കുന്ന തദ്ദേശിയരുടെ മാനദണ്ടങ്ങള്‍ കണക്കിലെടുക്കാതെ മുന്നേറുന്ന വികസനങ്ങള്‍ക്ക് ഇരയായവര്‍ നമ്മള്‍.

ലോക സമുദ്രദിനത്തില്‍ ഒരു കാര്യം കൂടി പലരുടെയും ശ്രദ്ധയില്‍ പെടുത്താന്‍ ആഗ്രഹിക്കുന്നു. കാലമെത്ര കഴിഞ്ഞാലും സത്യം മറ നീക്കി പുറത്ത് വരും ആരുടെ ഒക്കെയോ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളാല്‍, സ്വാര്‍ത്ഥ ചിന്തയാല്‍ വഞ്ചിക്കപ്പെട്ടു എന്ന സത്യം മനസ്സിലാക്കപ്പെടും ഒപ്പം, സ്വപ്ന പദ്ധതി. വികസന കുതിപ്പ് വികസന കവാടമെന്നു ഖോരം ഖോരം നിങ്ങള്‍ പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിലവിളിക്കുന്നു. ‘ഒരു സംസ്‌ക്കാരം മുഴുവന്‍ അധികം താമസിക്കാതെ മുങ്ങി പോകുന്നു.ദിനം പ്രതി അപ്രത്യക്ഷമാക്കപ്പെടുന്നു.

webdesk14: