X

‘സൈല’വുമായി കൈകോർക്കുന്നു; ‘ഫിസിക്സ്​ വാല’ 500 കോടി നിക്ഷേപിക്കും

കോഴിക്കോട്​: ഇന്ത്യയിലെ പ്രമുഖ എഡ്​-ടെക്​ കമ്പനിയായ ‘ഫിസിക്സ്​ വാല​’തെന്നിന്ത്യയിലെ മികച്ച ലേണിംഗ്​ ആപ്പ്​ ഉടമകളായ ‘സൈലം ലേണിംഗു’മായി കൈകോർക്കുന്നു. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ മെച്ചപ്പെട്ട പഠനാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെയാണ്​ ഈ രംഗത്ത്​ മുൻനിരയിലുള്ള ഇരു കമ്പനികളും ഒരുമിക്കുന്നത്​. അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ ഇതിനായി 500 കോടി നിക്ഷേപിക്കാനാണ്​ പദ്ധതിയിട്ടിരിക്കുന്നത്​.
നിലവിൽ ‘ഫിസിക്സ്​ വാല​’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും 53 യൂ-ട്യുബ്​ ചാനലുകളിലൂടെയും ഓഫ്‌ലൈൻ, ഹൈബ്രിഡ് കോച്ചിംഗുകൾ നൽകിവരുന്നുണ്ട്​.

സൈലം ലേണിംഗ് ആകട്ടെ അവരുടെ 30 യൂ-ട്യൂബ്​ ചാനലുകളിലൂടെ മൂന്ന്​ ദശലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് സൗജന്യ ക്ലാസുകളും വിവിധ ഓൺലൈൻ കോഴ്‌സുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക്​ ഫീസ്​ നൽകിയുള്ള ക്ലാസുകളും നൽകിവരുന്നുണ്ട്​. കൂടാതെ സംസ്ഥാ​നത്തെ അഞ്ച്​ ജില്ലകളിലായി സ്ഥിതിചെയ്യുന്ന ഓഫ്‌ലൈൻ/ഹൈബ്രിഡ് സെന്‍ററുകളിലൂടെ ഹൈബ്രിഡ്​ സെന്‍ററുകൾ, ട്യൂഷൻ സെന്‍ററുകൾ, സ്​കൂൾ ഇന്‍റഗ്രേറ്റഡ്​ പ്രോഗ്രാം എന്നിവയിലായി 30,000 വിദ്യാർത്ഥികൾക്ക്​ പരിശീലനവും നൽകുന്നുണ്ട്​.”സൈലം ലേണിംഗുമായുള്ളപങ്കാളിത്തത്തിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുകവഴി ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായി മാറുക എന്നതാണ് ലക്ഷ്യമെന്ന്​ ‘ഫിസിക്സ്​ വാല’സ്ഥാപകനും സി.ഇ.ഒയുമായ അലക് പാണ്ഡെ പറഞ്ഞു.

സൈലം മോഡൽ ഹൈബ്രിഡ് ലേണിംഗ് സംവിധാനം മറ്റ്​ സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി അടുത്ത മൂന്ന്​ വർഷത്തിനുള്ളിൽ 500 കോടി നിക്ഷേപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്​നാട്​, കർണാടക, ആന്ധ്രപ്രദേശ്​, തെലുഗുദേശം തുടങ്ങിയ സൗത്ത്​ ഇന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി വിപുലീകരണത്തിന്​ നേതൃത്വം നൽകുക സൈലം സ്​ഥാപകനായ ഡോ. അനന്തു ആയിരിക്കുമെന്നും അലക് പാണ്ഡെ പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യം ഇരു സ്ഥാപനങ്ങൾക്കും ഉള്ളതിനാൽ ഈ സംയുക്​ത സംരംഭത്തിലൂടെ നീറ്റ്​, ജെ.ഇ.ഇ ​എന്നി പ്രവേശന പരീക്ഷകൾക്ക്​ തയ്യാറെടുക്കുന്നവർക്കും സി.എ, സി.എം.എ, സി.എസ്​, പി.എസ്​.സി, യു.പി.എസ്​.സി, കേന്ദ്ര സർവകാലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ എന്നിവ എഴുതുന്നവർക്കുമുള്ള പരിശീലനം​ ഏറ്റവും മികച്ചരീതിയിൽ നൽകാൻ കഴിയുമെന്ന്​ ‘സൈലം’സ്ഥാപകനായ ഡോ. അനന്തു പറഞ്ഞു. പുതിയ പദ്ധതിവഴി 2024 സാമ്പത്തിക വർഷത്തിൽ 300 കോടി വരുമാനം നേടാൻ ലക്ഷ്യമിടുന്നതായും തുടക്കംമുതൽതന്നെ വിജയകരമായി മുന്നേറുന്ന ഇരു സ്ഥാപനങ്ങളുടെയും സാ​ങ്കേതിമികവും പരിചയസമ്പന്നതും ഒന്നിക്കുമ്പോൾ അത്​ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടുന്ന ലക്ഷക്കണക്കിന്​ വിദ്യാർത്ഥികൾക്ക്​ വഴികാട്ടിയാവുമെന്നും അദ്ദേഹം പറഞ്ഞു.

webdesk13: