ക്യാമ്പസ് വിലക്ക് ഏര്‍പ്പെടുത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ വിചിത്ര പ്രതികാര നടപടിയുമായി ജാമിഅ മില്ലിയ സര്‍വകലാശാല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പരസ്യമാക്കിയാണ് സര്‍വകലാശാലയുടെ പ്രതികാരം.
3 ദിവസങ്ങളായി വിദ്യാര്‍ഥികള്‍ ശക്തമായി പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതേ തുടര്‍ന്ന് പുലര്‍ച്ചെ വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡയില്‍ എടുത്തിരുന്നു. പിന്നാലെ പെണ്‍കുട്ടികളുടേത് ഉള്‍പ്പടെ 17 വിദ്യാര്‍ഥികളുടെ ചിത്രങ്ങളും ഫോണ്‍ നമ്പറും സഹിതം റോഡില്‍ സര്‍വകാലശാല പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ചു. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ മലയാളികളാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യരുതെന്നും ഭരണഘടനാ പരമായ പദവികള്‍ വഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കരുതെന്നും കഴിഞ്ഞ മാസം ജാമിഅ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിന് ശേഷം ക്യാമ്പസ്സില്‍ സമരങ്ങള്‍ പാടില്ലെന്നും സര്‍ക്കുലര്‍ ഇറങ്ങിയിരുന്നു.