മുസ്ലിം ലീഗ് പശ്ചിമബംഗാള്‍ സംസ്ഥാനസമ്മേളനത്തിന് വന്‍ഒരുക്കം. ബംഗാളിലെ നാദിയയില്‍ ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാനകണ്വന്ഷനില് പ്രമുഖ നേതാക്കള്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബിക്രംപൂരിലെ മോതുരയിലാണ് സമ്മേളനം. കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കൊണ്ട് സമ്മേളനനഗരി അലങ്കരിച്ചുകഴിഞ്ഞു. ആയിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനം ദേശീയാധ്യക്ഷന്‍ പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യും. ദേശീയഒര്ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.എ.എം അബൂബക്കര്‍, എം.പി മുഹമ്മദ് കോയ, ജന.സെക്രട്ടറി മുഹമ്മദ് ഹുസൈന് മൊല്ല എന്നിവര്‍ സംസാരിക്കും. സംസ്ഥാന പ്രസിഡന്റ് ജാഫറുല്ല മൊല്ല അധ്യക്ഷത വഹിക്കും.