ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ 75ാം വാര്‍ഷിക(പ്ലാറ്റിനം ജൂബിലി)ആഘോഷത്തിന്റെ ഭാഗമായി കെ.എം. സി.സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 75 പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി മറ്റൊരു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് 9,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി പരിപാടിയിലെ മുഖ്യ ഇനമായി പ്രസ്തുത പരിപാടി ഉള്‍പ്പെടുത്തി. മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന്‍ മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്‌ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംലീഗ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാതിമത ഭേദമന്യേ വധൂവരന്മാരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.അമ്പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധമായി മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം കാദര്‍ മൊയ്തീന്‍, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍,ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍, സെക്രട്ടറി ഇബ്രാഹിം മക്കി മറ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവരുമായി കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.
കെ.എം.സി.സി നേതാക്കളായ കെ കുഞ്ഞിമോന്‍ ഹാജി,പി.കെ പോക്കര്‍, കെ.പി മുഹമ്മദ്,അബൂബക്കര്‍,ശംസുദ്ധീന്‍,എം.എ റഷീദ്,ബക്കര്‍ കരിയാട്,മുസ്തഫ ഊട്ടി,പി.കെ സമീര്‍ വെട്ടം,എം ശിബ്‌ലി നുഅമാന്‍,പി മുഹമ്മദ് ഷാഫി, കെ.കെ റഷീദ്,എന്‍ ഹര്‍ഷാദ്,സുധീര്‍ പി അസീസ്,എം റഷീദ്,പി.കെ അബ്ദുല്‍ നാസര്‍,ഉനൈസ് തിരുപ്പൂര്‍,യാസര്‍ അറഫാത്,എന്‍ മുഹമ്മദ് അലി,അബ്ദുല്‍ റസാഖ് തിരുപ്പൂര്‍,എം.എ റഷീദ്,പി.ടി.എ സലീം,അബ്ദുല്‍ സമദ്, കെ.പി ഇബ്രാഹിം, മുജീബ് മാണിക്കോത്ത്, അഷ്‌റഫ് കെ മുന്നിയൂര്‍, യൂനുസ് അലി,ഷാഫി,ജലീല്‍ ഇ.ടി, അബ്ദുറഹിമാന്‍ കണ്ണ്യരത്ത്, പി സമദ്, ഇ യൂനുസ്, എം വി സലാഹുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.