X

രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സുരക്ഷ വെല്ലുവിളി നേരിടുന്നുവെന്ന് ഇ. ടി.മുഹമ്മദ് ബഷീർ

ഇന്ത്യ എന്ന ശബ്ദം കേള്‍ക്കുമ്പോള്‍ തന്നെ ഉറക്കമില്ലാത്ത രാവുകളിലൂടെ കടന്ന് പോകേണ്ടി വരുന്ന ഗവണ്മെന്റിന്റെ അസുഖം മാറ്റാന്‍ കഴിയുന്ന ഒന്നല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഭാരതമെന്ന ഉച്ചാരണത്തോട് ആര്‍ക്കും വിയോജിപ്പില്ല. ഇന്ത്യ എന്ന മഹത്തായ കാര്യം നാം എന്നുമെന്നും ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നതാണെന്നും ഇ.ടി.

ബി.ജെ.പി രാജ്യത്തിന്റെയും നമ്മുടെ പിതാമഹന്മാരുടെയും രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും പേരുകള്‍ നാമകരണം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ പേരുകള്‍ മാറ്റുകയാണ്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും വികാസത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുള്ള നേതാക്കളെ തരം താഴ്ത്തുകയാണെന്ന് ഇ.ടി പാര്‍ലമെന്റില്‍ വ്യക്തമാക്കി.

വാര്‍ത്തമാനകാല ഇന്ത്യയില്‍ കാണുന്ന ഗുരുതരമായ ചില സംഭവവികാസങ്ങളുണ്ട്. നമ്മുടെ മഹത്തായ ഭരണഘടന വെറും നോക്കു കുത്തിയാവുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ വ്യക്തിത്വം സംരക്ഷണം എന്നിവയെല്ലാം ഓരോ ദിവസവും വെല്ലുവിളികള്‍ നേരിടുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായിട്ടുള്ള അതിക്രമങ്ങള്‍ അനുദിനം പെരുകി വരുന്നു. എസ്.സി, എസ്.ടി പ്രാന്തവത്കരിക്കപ്പെട്ട മറ്റു ജനാവിഭാഗങ്ങള്‍ എന്നിവരെല്ലാം കടുത്ത വിവേചനത്തെ നേരിട്ട് കൊണ്ടിരിക്കുന്നു.

മനുഷ്യാവകാശ ധ്വസങ്ങളാവട്ടെ ലോകത്തിന് മുന്‍പില്‍ ഇന്ത്യയെ നാണക്കേടിലാക്കുന്നു. ലോകത്തിലെ പല രാജ്യങ്ങളും ഇന്ത്യയെ പുകയ്ത്തുകയാണ് എന്ന് പ്രാധാനമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞു. എന്നാല്‍ ലോകത്തിലെ പല രാജ്യങ്ങളും അന്തര്‍ ദേശീയ സംവിധാനങ്ങളും ഇന്ത്യയില്‍ മനുഷ്യാവകാശ ധ്വസനങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആവര്‍ത്തിച്ചു പറയുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി കൂട്ടിചേര്‍ത്തു.

webdesk13: