Categories: Newsworld

ഏത് നിമിഷവും യുദ്ധം പുനരാരംഭിക്കാന്‍ ഇസ്രാഈല്‍ തയ്യാര്‍; നെതന്യാഹു

ഗസ്സയില്‍ യുദ്ധം പുനരാരംഭിക്കാന്‍ ഏത് നിമിഷവും ഇസ്രാഈല്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ ചര്‍ച്ചകളിലൂടെയോ മറ്റ് മാര്‍ഗങ്ങളിലൂടെയോ പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നത് ഇസ്രാഈല്‍ നിര്‍ത്തിയതിന് ഒരു ദിവസത്തിന് ശേഷം ഉന്നത സൈനിക ഓഫീസര്‍മാര്‍ക്കുള്ള ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നെതന്യാഹുവിന്റെ പ്രക്യാപനം.

”ഗസ്സയില്‍, ഞങ്ങള്‍ ഹമാസിന്റെ സംഘടിത ശക്തികളില്‍ ഭൂരിഭാഗവും ഉന്മൂലനം ചെയ്തു എന്നാല്‍ യാതൊരു സംശയവും വേണ്ട ഞങ്ങള്‍ യുദ്ധത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിക്കും”-നെതന്യാഹു പറഞ്ഞു.

കഴിഞ്ഞ ദിവസം അഞ്ച് ഇസ്രാഈലി ബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ഇതിന് പകരമായി 620 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കുമെന്നായിരുന്നു കരാറെങ്കിലും ഇതുവരെ ഇത് പാലിക്കാന്‍ ഇസ്രാഈല്‍ തയ്യാറായിട്ടില്ല. ഇസ്രാഈല്‍ ബന്ദികളുടെ മോചിപ്പിക്കുന്നതിന്റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള സ്ഥിരീകരണം ഉണ്ടാവാതെ ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കില്ലെന്ന നിലപാടിലാണ് നെതന്യാഹു.

webdesk18:
whatsapp
line