മുസ്ലിം യുവാവിനെ മതത്തിന്റെ പേരില്‍ വെടിവച്ചു കൊന്ന കേസില്‍ അമേരിക്കയില്‍ മുന്‍സൈനികന് 55 വര്‍ഷം തടവുശിക്ഷക്ക് വിധിച്ചു. 2019ല്‍ നടന്ന കുറ്റകൃത്യത്തില്‍ നാല് വര്‍ഷത്തിന് ശേഷമാണ് വിധി വന്നത്.
അഫ്ഗാന്‍-അമേരിക്കന്‍ വംശജനായ മുസ്തഫ അയ്യൂബി (32) എന്ന യുവാവിനെ റോഡരികില്‍ വച്ച് വെടിവച്ച് കൊന്ന ഡസ്റ്റിന്‍ പാസറെല്ലിയെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്. വെടി വയ്ക്കുന്നതിന് മുന്‍പ് അയ്യൂബിക്ക് പാസറെല്ലി തുടര്‍ച്ചയായി ഇസ്ലാമോഫോബിക് അധിക്ഷേപം നടത്തുകയും ഇവിടെ നിന്നും അഫ്ഗാനിലേക്ക് മടങ്ങിപ്പോകു എന്ന് പറഞ്ഞതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കി.
അയ്യൂബി തന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സ്വയം പ്രതിരോധത്തിനായി വെടിവെച്ചതാണെന്നായിരുന്നു പാസറെല്ലിയുടെ ആരോപണം. എന്നാല്‍, പാസറെല്ലിയുടെ കാറിന് കേടുപാടുകള്‍ സംഭവിച്ചതിന് തെളിവുകളൊന്നും പൊലീസിന് കണ്ടെത്താനായില്ല.