X

ഐപിഎല്‍ കൊടിയേറ്റം; ഇന്നു രാത്രി ചെന്നൈ സൂപ്പര്‍ കിങ്‌സ്- ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് പോരാട്ടം

ഐ.പി.എല്‍ പതിനേഴാം സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് ഐപിഎല്ലിന് തുടക്കമാവുക. ഓസ്‌കാര്‍ ജേതാവ് എ.ഏര്‍.റഹ്മാനും സോനുനിഗവും അണിനിരക്കുന്ന സംഗീത നിശ ഉദ്ഘാടന പരിപാടി കളറാകും.

ചെന്നൈയുടെ നായകനായുള്ള ആദ്യ മത്സരത്തിന് റുതുരാജ് ഗെയ്ക്ക്‌വാദ് കളത്തിലിറങ്ങുന്നു എന്നതാണ് ഉദ്ഘാടന മത്സരത്തിന്റെ ഹൈലൈറ്റ്. ഉദ്ഘാടനം മുതല്‍ കലാശപ്പോരു വരെ പോരാടാന്‍ നിലവിലെ ജേതാക്കളായ ചെന്നൈ ടീം റെഡിയാണ്.

വനിതാ പ്രിമിയര്‍ ലീഗില്‍ കപ്പുയര്‍ത്തി ആദ്യം ഞെട്ടിച്ചത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വനിതാ ടീമായിരുന്നു. ഫ്രാഞ്ചൈസിയുടെ 16 വര്‍ഷ കാത്തിരിപ്പിനാണ് ‘വണ്ടര്‍ ഗേ!ള്‍സ്’ അന്ത്യം കുറിച്ചത്. ഇതോടെ ഈ സീസണില്‍ കപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ പുരുഷ ടീമിനും സാധിക്കില്ല.

webdesk14: