മലപ്പുറത്തെ പള്ളിവളപ്പിലെ പപ്പായയുടെ ഇലയുടെ തണ്ടിലടക്കം കായ ഉണ്ടായത് കാഴ്ചക്കാര്‍ക്ക് കൗതുകമാവുന്നു. കിഴുപറമ്പ് കുറ്റൂളി ഹയാത്തുല്‍ ഇസ്‌ലാം പള്ളിവളപ്പിലാണ് ഈ അപൂര്‍വ കാഴ്ച. പപ്പായ മരത്തിലും തണ്ടിലും ഒരേ പോലെ കായ ഉണ്ടായത് അപൂര്‍വമായാണെന്ന് കര്‍ഷകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞു. നാടന്‍ ഇനത്തില്‍ തന്നെയുള്ള പപ്പായയാണിത്.
നൂറുകണക്കിന് ആളുകളാണ് ഈ കാഴ്ച കാണാനായി ഇവിടെ എത്തുന്നത്. നല്ലരീതിയില്‍ വെള്ളവും വളവും നല്‍കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം.