മറൈൻഡ്രൈവിൽ പൊലീസ് പരിശോധനയില്‍ 13 പേര്‍ യാത്ര ചെയ്യേണ്ട ബോട്ടില്‍ 40ഓളം പേരെ കയറ്റി

കൊച്ചി: താനൂരിലെ ബോട്ട് ദുരന്തത്തിന് ശേഷം നടത്തുന്ന പരിശോധനയിൽ എറണാകുളം മറൈൻഡ്രൈവിൽ അമിതമായി ആളെ കയറ്റിയ രണ്ട് ബോട്ടുകൾ പൊലീസ് പിടികൂടി. 13 പേരെ കയറ്റാൻ ശേഷിയുള്ള സെന്‍റ് മേരീസ് എന്ന ബോട്ടിൽ 40ഓളം പേരെയാണ് കയറ്റിയിരുന്നത്.

സന്ധ്യ എന്ന മറ്റൊരു ബോട്ടിലുമാണ് പൊലീസ് പരിശോധന നടത്തിയത്. ബോട്ടുകൾ കസ്റ്റഡിയിലെടുക്കുകയും സ്രാങ്കുമാരായ നിഖിൽ, ഗണേഷ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ബോട്ടുകളുടെ സർവീസ് ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

webdesk14:
whatsapp
line