മുംബൈ: ടി20യില്‍ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ മത്സരത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്ത് ഇന്ത്യന്‍ സൂപ്പര്‍ വുമണ്‍സ്. മുംബൈ പാട്ടീല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ജമീമ റോഡ്രിഗ്‌സ് (73),സ്മൃതി മന്ദാന (54) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറുകളാണ് ഇന്ത്യക്ക് സമ്മാനിച്ചത്. മലയാളി താരം സജന സജീവും ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ കളത്തിലറങ്ങിയത്. എന്നാല്‍ മിന്നു മണിക്ക് ഇത്തവണ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കുന്നത്.
മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഉമ ചേത്രി (24) സ്മൃതിയും ചേര്‍ന്ന് 50 റണ്‍സ് നേടി. എന്നാല്‍ ഉമയെ പുറത്താക്കി കരിഷ്മ റാംഹരക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് സ്മൃതിയും ജമീമയും ചേര്‍ന്ന് 81 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതാണ് ഇന്ത്യയുടെ മികച്ച സ്‌കോറിന് അടിത്തറയായത്. 14ാം ഓവറിലാണ് ഇവരുടെ കൂട്ടുകെട്ട് പൊളിയുന്നത്. സ്മൃതിയെ കരിഷ്മ പുറത്താക്കുകയായിരുന്നു. 33 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ഏഴ് ഫോറും നേടി. തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷിന് (20) അധികം ആയുസുണ്ടായിരുന്നില്ല. എന്നാല്‍ ജമീമ ഹര്‍മന്‍പ്രീത് (13) സഖ്യം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചു. അവസാന ഓവറില്‍ നാലാം പന്തില്‍ ജമീമ റണ്ണൗട്ടായി. 35 പന്തുകള്‍ നേരിട്ട ജമീമ രണ്ട് സിക്‌സും ഒമ്പത് ഫോറും നേടി. ഹര്‍മന്‍പ്രീതിനൊപ്പം സജന (1) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.