X

സോണിയയും രാഹുലുമില്ല ;’ഇന്ത്യ ‘ സഖ്യത്തിന് 14 അംഗ ഏകോപന സമിതി

പ്രതിപക്ഷ മഹാസഖ്യം ‘ഇന്ത്യ’യെ നയിക്കുന്ന 14 അംഗ ഏകോപനസമിതി പ്രഖ്യാപിച്ചു. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), എം കെ സ്റ്റാലിന്‍ (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് പട്ടികയിലുള്ളത്.ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കണ്‍വീനര്‍ ആയേക്കുമെന്നാണ് വിവരം.ഗാന്ധി കുടുംബത്തില്‍ നിന്ന് ആരും ഏകോപന സമിതിയിൽ ഇല്ല .സി.പി എം അംഗത്തിന്റെ പേര് പിന്നീട് നിർദ്ദേശിക്കുമെന്ന് അറിയിച്ചു.

webdesk15: