X

ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം; നികോഷ് കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി: ഉമാ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകന്‍ നികോഷ് കുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉത്തരവിറക്കി ഹൈക്കോടതി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകുന്നതിനാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചത്. കലൂര്‍ സ്‌റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്തപരിപാടയുടെ സംഘടിപ്പിച്ച മൃദംഗ വിഷന്‍ എന്ന സ്ഥാപനത്തിന്റെ പ്രൊപ്പറേറ്ററാണ് നിഗോഷ് കുമാര്‍. ഇയാള്‍ ഹാജരായാല്‍ അറസ്റ്റ് ചെയ്യാനാണ് പൊലീസ് തീരുമാനം. ഉമാ തോമസിന് പരിക്കേറ്റ കേസില്‍ മാത്രമല്ല സാമ്പത്തിക ചൂഷണം നടത്തിയെന്ന കേസിലും ഇയ്യാള്‍ക്ക് പിടി വീഴും. ഇയ്യാള്‍ ഹാജരായില്ലെങ്കില്‍ പൊലീസിന് നേരിട്ട് അറസ്റ്റ് ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതേസമയം, പരിപാടിയില്‍ സുരക്ഷാവീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്ന് നികോഷ് കുമാര്‍ പറഞ്ഞു. ഏത് വകുപ്പിനുമുന്‍പിലും എല്ലാ രേഖകളും സമര്‍പ്പിക്കാന്‍ തയാറാണ്. ഒരു രാത്രി കൊണ്ടുവന്ന കടലാസിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഈ നിലയ്ക്ക് പരിപാടി നടത്തില്ല. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴിയാണു വിറ്റിരുന്നത്. ആരോപിക്കപ്പെടുന്നതു പോലെയുള്ള ടിക്കറ്റുകള്‍ വിറ്റഴിച്ചിട്ടില്ല. കൃത്യമായ കണക്കുകള്‍ ബുക്ക് മൈ ഷോയിലുണ്ടെന്നും ഇയ്യാള്‍ പറഞ്ഞു.

അതേസമയം, ഓരോ കുട്ടിക്കും ഗിന്നസ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും അത് മൃദംഗയും ഗിന്നസും തമ്മിലുള്ള കരാറാണെന്നും നികോഷ് പറഞ്ഞിരുന്നു. രണ്ടുമാസമാണ് ഇതിനുള്ള പ്രോസസിങ് സമയമെടുക്കുക. ഗിന്നസ് റെക്കോര്‍ഡിനെ കുറിച്ച് അറിയാത്തവരാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നികോഷ് പറഞ്ഞു. എംഎല്‍എക്ക് സംഭവിച്ച അപകടത്തില്‍ ഖേദിക്കുന്നു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാന്‍ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാന്‍ കഴിയുമായിരുന്നില്ലെന്നും നേരത്തെ നികോഷ് പറഞ്ഞു.

webdesk18: