തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ കൊട്ടയൂരില്‍ ദളിതര്‍ക്കെതിരെ രൂക്ഷമായ വിവേചനം നടക്കുന്നതായി റിപ്പോര്‍ട്ട്. ഗ്രാമത്തിലെ ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനോ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനോ മേല്‍ജാതി ഹിന്ദുക്കള്‍ അനുവദിക്കുന്നില്ലെന്നാണ് ദളിത് ജനങ്ങള്‍ പറയുന്നത്.
ഏപ്രില്‍ 13ന് മാരലിംഗ എന്ന ദളിത് യുവാവിനെ മോഹന്‍ എന്ന മേല്‍ജാതിക്കാരന്‍ ബൈക്കിടിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ അരംഭിച്ചത്. എന്നാല്‍ ഇതിന് മുമ്പേ വലിയ വിവേചനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. മേല്‍ജാതിക്കാരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനകത്ത് ഇരിക്കാനോ അവിടെയിരുന്ന് ഭക്ഷണം കഴിക്കാനോ അനുവദിക്കാറില്ല. പാഴ്‌സലുകള്‍ മാത്രമാണ് ഞങ്ങള്‍ക്ക് അവിടെ നിന്ന് നല്‍കുന്നത്.
കഴിഞ്ഞ ഒരു മാസത്തിനിടെ ജാതിയുമായി ബന്ധപ്പെട്ട് മൂന്ന് കൊലപാതങ്ങളാണ് കൃഷ്ണഗിരി ജില്ലയില്‍ നടന്നത്. കൊട്ടയൂരില്‍ നടന്ന സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരെ പിടികൂടാന്‍ ഇതുവരെയും പൊലാസിന് കഴിഞ്ഞിട്ടില്ല.