X

ഇമ്രാൻ ഖാൻ്റെ അറസ്റ്റ് നിയമ വിരുദ്ധമെന്ന് പാക് സുപ്രീ കോടതി

പാകിസ്ഥാന്‍ പ്രധാനമന്ത്രിയും തഹ്‌രീക ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാനെ സുപ്രീംകോടതിയില്‍ ഹാജരാക്കി. ഇംറാന്‍ ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കണമെന്ന് സുപ്രീംകോടതി ഇന്ന് പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇംറാന്റെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

കോടതി വളപ്പില്‍ രജിസ്ട്രാറുടെ അനുമതിയില്ലാതെ ഇംറാന്‍ ഖാനെ അറസ്റ്റ് ചെയ്ത നടപടി കോടതിയലക്ഷ്യമാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി നടപടി. ഇതിന് പിന്നാലെയാണ് മുന്‍ പാക് പ്രധാനമന്ത്രിയെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്.

രണ്ട് കേസുകളില്‍ ഹാജരാകാന്‍ ചൊവ്വാഴ്ച ഇസ്‌ലാമബാദ് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് മറ്റൊരു കേസിന്റെ പേരില്‍ ഇംറാന്‍ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇംറാന്റെയും കുടുംബത്തിന്റെയും പേരിലുള്ള അല്‍ ഖാദിര്‍ ട്രസ്റ്റിന് കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി കൈമാറിയെന്ന കേസിലായിരുന്നു അറസ്റ്റ്. പൊലീസിന്റെ നടപടി ചോദ്യം ചെയ്താണ് ഇംറാന്‍ ഖാന്‍ സുപ്രീംക്കോടതിയെ സമീപിച്ചത്.

webdesk13: