X

ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി

കലൂർ സ്റ്റേഡിയത്തിലെ താൽക്കാലിക ഗാലറിയിൽനിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എൽ.എയുടെ ആരോഗ്യ നിലയിൽ ആശാവഹമായ പുരോഗതി. ഇന്നലെ കൈകാലുകൾ മാത്രം ചലിപ്പിച്ച എം.എൽ.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക് പേജിലൂടെ അഡ്മിൻ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാർത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റർ സപ്പോർട്ടും കുറച്ചുവരുന്നതായും ഇവർ അറിയിച്ചത്. എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്നിട്ടുണ്ടെന്നും പ്രാർത്ഥനകൾ തുടരണമെന്നും കുറിപ്പിൽ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ കൈകാലുകൾ അനക്കുകയും മക്കളെ തിരിച്ചറിയുകയും ചെയ്തിരുന്നു. കുറച്ച് ദിവസം കൂടി വെന്‍റിലേറ്ററിൽ തുടരും. അമ്മ തന്നോട് പ്രതികരിച്ചതായി മകൻ വിഷ്ണുവും ഇന്നലെ പറഞ്ഞിരുന്നു. ആരോഗ്യസ്ഥിതി ആശുപത്രിയിലെ മെഡിക്കല്‍ സംഘവും മെഡിക്കല്‍ കോളജില്‍നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരും ചേര്‍ന്ന സംയുക്തസംഘം വിലയിരുത്തി. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സംഘവുമായി ആശയവിനിമയം നടത്തി.

അതിനിടെ, നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തി. കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാരോപിച്ച് കോൺഗ്രസ് രംഗത്ത് വരികയും ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതുതായി ഗുരുതര വകുപ്പുകൾ ചുമത്തിയത്. വേദിയിലെ സുരക്ഷാവീഴ്ചകൾ എണ്ണിപ്പറഞ്ഞ് സംയുക്ത പരിശോധന റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

മെ​ഗാ നൃ​ത്ത​പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രോ​ട്​ വ്യാ​ഴാ​ഴ്ച കീ​ഴ​ട​ങ്ങ​ണ​മെ​ന്ന്​ ഹൈ​കോ​ട​തി ഉത്തരവിട്ടിരുന്നു. ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ നേ​ടു​ന്ന​തി​ന്​ സ്​​റ്റേ​ഡി​യ​ത്തി​ൽ നൃ​ത്ത​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച മൃ​ദം​ഗ വി​ഷ​ൻ ക​മ്പ​നി​യു​ടെ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ വ​യ​നാ​ട് മേ​പ്പാ​ടി മ​ല​യി​ൽ എം. ​നി​ഗോ​ഷ്‌ കു​മാ​ർ (40), ഓ​സ്ക​ർ ഇ​വ​ന്‍റ്​ മാ​നേ​ജ്മെ​ന്‍റ്​ പ്രൊ​പ്രൈ​റ്റ​ർ തൃ​ശൂ​ർ പൂ​ത്തോ​ൾ പേ​ങ്ങാ​ട്ട​യി​ൽ പി.​എ​സ്. ജ​നീ​ഷ് (45) എ​ന്നി​വ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി തീ​ർ​പ്പാ​ക്കി​യാ​ണ്​​ ജ​സ്റ്റി​സ്​ പി. ​കൃ​ഷ്ണ​കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്. ര​ണ്ടാം തീ​യ​തി​ ഉ​ച്ച​ക്ക്​ ര​ണ്ടി​ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ കീ​ഴ​ട​ങ്ങ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പൊ​ലീ​സി​ന് അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഇ​രു​വ​രു​ടെ​യും ഹ​ര​ജി​ക​ളി​ൽ സ​ർ​ക്കാ​റി​ന്‍റെ നി​ല​പാ​ട് തേ​ടി​യ കോ​ട​തി ഹ​ര​ജി വെ​ള്ളി​യാ​ഴ്ച​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ, പ്ര​തി​ക​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പാ​യ ന​ര​ഹ​ത്യ ശ്ര​മം കൂ​ടി ചു​മ​ത്തി​യ​താ​യി അ​ഭി​ഭാ​ഷ​ക​ൻ പി​ന്നീ​ട് കോ​ട​തി​യെ അ​റി​യി​ച്ചു. അ​തി​നാ​ൽ, ഹ​ര​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മു​ന്ന​യി​ച്ചു. ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന്, ര​ണ്ടി​ന്​ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ മു​മ്പാ​കെ കീ​ഴ​ട​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഹ​ര​ജി​ക്കാ​ർ ഉ​ന്ന​യി​ച്ചു. സ​ർ​ക്കാ​ർ എ​തി​ർ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ആ​വ​ശ്യം അ​നു​വ​ദി​ച്ച കോ​ട​തി ഹ​ര​ജി തീ​ർ​പ്പാ​ക്കു​ക​യാ​യി​രു​ന്നു. നൃ​ത്ത​പ​രി​പാ​ടി​യു​ടെ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ 20 അ​ടി​യോ​ളം താ​ഴേ​ക്ക്​ വീ​ണ്​ ഉ​മ തോ​മ​സി​ന്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എം.​എ​ൽ.​എ​യു​ടെ സ്റ്റാ​ഫ്​ അം​ഗം ഷാ​ലു വി​ൻ​സെ​ന്‍റ്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി സം​ഘാ​ട​ക​ർ​ക്ക​തി​രെ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്.

webdesk13: