X

കണ്ണൂരില്‍ സിപിഎം അനുഭാവിയുടെ വീട്ടില്‍ നിന്ന്‌ ഐസ്‌ക്രീം ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തു. ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന ഉളിക്കല്‍ പരിക്കളത്ത് മൈലപ്രവന്‍ ഗിരീഷി(37)ന്റെ വീട്ടില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ ഗിരീഷിന്റെ വീടിന്റെ സമീപത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. സമീപത്തുണ്ടായിരുന്ന ഒഴിഞ്ഞ പാത്രത്തില്‍ സൂക്ഷിച്ച ബോംബായിരിക്കും പൊട്ടിയതെന്ന് കരുതുന്നു.

ആര്‍.എസ്.എസ് മുന്‍ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. പരിക്കളത്ത് സി.പി.എം ലോക്കല്‍ കമ്മിറ്റി കുടുംബ സംഗമത്തില്‍ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഗിരീഷിനെ പാര്‍ട്ടി പതാക കൈമാറി സ്വീകരിച്ചത്.

webdesk18: