കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടർ യാത്രക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി തെറിച്ചു വീണു യുവതി മരിച്ചു. വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ കെ കെ വിജയന്റെ ഭാര്യ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയിൽ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അപകടം.
ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുപ്പാടി കോ-ഓപ്പറേറ്റീവ് ബാങ്ക് അഗ്രി ഫാം ജീവനക്കാരിയാണ്. മക്കള്‍: സ്റ്റാലിൻ, മുംതാസ് (പുതുപ്പാടി കോഓപ്പറേറ്റീവ് ബാങ്ക് അഗ്രിഫാം ജീവനക്കാരി).