‘ഭക്ഷ്യധാന്യങ്ങള്‍ക്ക് ഉയര്‍ന്ന സബ്‌സിഡി’; സമദാനിയുടെ ചോദ്യത്തിന് മറുപടിയുമായി കേന്ദ്രം

ഗ്രാമീണ ജനതയുടെ 75 ശതമാനവും നഗര ജനസംഖ്യയുടെ 50 ശതമാനവും പേര്‍ക്ക് ഉയര്‍ന്ന സബ്‌സിഡിയോടു കൂടി ഭക്ഷ്യധാന്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഭക്ഷ്യകാര്യ സഹമന്ത്രി നിമുബെന്‍ ജയന്തിഭായ് ബംഭാനിയ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു. ദേശീയ ഭക്ഷ്യ സുരക്ഷാ ആക്ട് പ്രകാരമുള്ള ഈ പദ്ധതി രാജ്യത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും ലഭ്യമാകുന്നുണ്ട്.

സൂഹത്തിലെ അവശരും ദുര്‍ബലരുമായവര്‍ക്കെല്ലാം സഹായകരമാണിത്. ഒരു സംസ്ഥാനത്തു നിന്നും ഭക്ഷ്യസുരക്ഷ ഇല്ലായ്മയെക്കുറിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. സമയബന്ധിതമായി പദ്ധതിവിശകലനം ചെയ്യുന്നതിന് സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭക്ഷ്യസുരക്ഷ ഇല്ലാത്തവര്‍ക്കും വിദൂരങ്ങളില്‍ പാര്‍ക്കുന്നവര്‍ക്കും നീതിപൂര്‍വ്വം ഭക്ഷ്യധാന്യവിതരണം നടത്തുന്നതിനെക്കുറിച്ചും ഭക്ഷ്യധാന്യങ്ങളുടെ പോഷകാഹാര സംബന്ധിയായ ഗുണനിലവാരത്തെക്കുറിച്ചും പദ്ധതി വിശകലനത്തിന് സര്‍ക്കാര്‍ എടുക്കുന്ന നടപടികളെക്കുറിച്ചും ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

webdesk18:
whatsapp
line