പെണ്‍കുട്ടികള്‍ വാടകയ്ക്ക് താമസിക്കുന്ന ഫ്‌ലാറ്റില്‍ ഒളിക്യാമറ സ്ഥാപിച്ച ഫ്‌ലാറ്റ്
ഉടമ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. രാജ് സോണിയുടെ മകന്‍ കനയ്യ ലാലാണ് ഈ ഫ്‌ലാറ്റ് വാടകയ്ക്ക് നല്‍കിയത്.
സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും പഠനാവിശ്യത്തിനായി ഉദയ്പൂരില്‍ എത്തി ഫ്‌ലാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ച മൂന്ന് യുവതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. ഇവര്‍ താമസിച്ച ഫ്‌ലാറ്റില്‍ ഷോര്‍ട്ട് സെര്‍ക്യൂട്ട് മൂലം വൈദ്യുതബന്ധം തകരാറിലായതോടെ സംഭവം പുറത്തറിഞ്ഞത്.
തകരാര്‍ പരിഹരിക്കാനായി എത്തിയ ഇലക്ട്രീഷ്യനാണ് ശുചിമുറിയിലും പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന മുറികളിലും സ്ഥാപിച്ചിരുന്ന ഒളിക്യാമറകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വാഷണത്തിലാണ് സോണി പിടിയിലായത്.
സി.സി.ടി.വി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ വ്യാപാരിയാണ് സോണിയെന്നും ഒളിക്യാമറ സ്ഥാപിക്കുന്നതില്‍ ഇയാള്‍ക്ക് വൈദഗ്ധ്യം ഉണ്ടെന്നും പൊലീസ് അറിയിച്ചു. യുവതികള്‍ അവധിക്കാലം ആഘോഷിക്കാനായി നാട്ടില്‍ പോയ വേളയിലാണ് ഇയാള്‍ ഫഌറ്റിലെത്തി ക്യാമറഖല്‍ സ്ഥാപിച്ചത്. വൈഫൈ സംവിധാനത്തിനായി സ്ഥാപിച്ചിരുന്ന റൗട്ടര്‍ വഴി ഇയാള്‍ മുറിയിലെ ദൃശ്യങ്ങള്‍ പ്രതി തന്റെ മൊബൈലിലേക്ക് പകര്‍ത്തിയിരുന്നു.